ഗുരുദേവഗിരി തീർത്ഥാടനം : കലവറ നിറയ്ക്കൽ നാളെ മുതൽ
നവിമുംബൈ: ജനു. 31 മുതൽ ഫെബ്രു. 2 വരെ നടക്കുന്ന ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ചുള്ള മഹാപ്രസാദത്തിന് ആവശ്യമായ പലവ്യഞ്ജനങ്ങളും പച്ചക്കറികളും നാളെ (വെള്ളി )മുതൽ ഗുരുദേവ ഗിരിയിലെ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ സമർപ്പിക്കാവുന്നതാണ്.
ഉത്സവത്തോടനുബന്ധിച്ച് പതിനായിരത്തിലധികം പേർക്കാണ് മഹാപ്രസാദം (അന്നദാനം) വിളമ്പുക. സാധന സാമഗ്രികൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഗുരുദേവഗിരി ഓഫീസുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 97733 90602