ഗുരുദേവഗിരി തീർത്ഥാടനം:ധർമപതാകയും പഞ്ചലോഹ വിഗ്രഹവും വ്യാഴാഴ്ച ഗുരുദേവഗിരിയിൽ എത്തും

0

നവിമുംബൈ:ഇരുപത്തിനാലാമത്‌  ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് ഗുരുദേവഗിരിയിൽ ഉയർത്തുവാനുള്ള ധർമപതാകയും വഹിച്ചു കൊണ്ടുള്ള യാത്ര 29 ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് ദമൻ ഗുരുസെൻ്ററിൽ നിന്നും ആരംഭിക്കും. തുടർന്ന് വാപ്പി, താരാപ്പൂർ ഗുരുസെൻ്ററുകളിലെ സ്വീകരണങ്ങൾക്ക് ശേഷം താരാപ്പൂരിൽ തങ്ങും. 30 ന് രാവിലെ 6 ന് അവിടെ നിന്നും പുറപ്പെടുന്ന യാത്ര വിരാർ, നല്ല സൊപ്പാര , വസായ്, മീരാറോഡ്, ഗോഡ് ബന്ധർ റോഡ്, കൽവാ, ഐരോളി, വാഷി ഗുരു സെൻ്ററുകളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് 7 ന് ഗുരുദേവഗിരിയിൽ എത്തിച്ചേരും. സമ്മേളനസ്ഥലത്ത് സ്ഥാപിക്കാനുള്ള ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള വാഹന ജാഥ 30 ന് വൈകിട്ട് 4 ന് ചെമ്പൂരിലെ സമിതി ആസ്ഥാനത്തു നിന്നും പുറപ്പെട്ട് 7 ന് ഗുരുദേവഗിരിയിൽ എത്തിച്ചേരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *