ഗവർണറുടെ ചുമതലകൾ പാഠ്യവിഷയം ; പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും’: വി. ശിവൻകുട്ടി

0

തിരുവനന്തപു‌രം: ഭാരതാംബ വിവാദത്തിൽ ​കേരള ഗവർണർക്കെതിരെ പുതിയ പോർമുഖം തുറന്ന് സംസ്ഥാന സർക്കാർ. ​ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു . ​ഗവർണറുടെ ഭരണപരമായ അധികാരങ്ങൾ സിലബസിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തുമെന്ന് വി. ശിവൻകുട്ടി അറിയിച്ചു. ഭാരതാംബയെ വണങ്ങണമെന്ന് ഗവര്‍ണര്‍ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *