‘സുവർണ സുഷമം’- ജൂലൈ 12,13 ന്

0

എറണാകുളം: തൃപ്പൂണിത്തുറ വനിത കഥകളി സംഘത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം- ‘സുവർണ്ണ സുഷമം’ -ജൂലൈ 12,13 തീയ്യതികളിൽ തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ അരങ്ങേറും.ശനിയാഴ്ച രാവിലെ 9.30ന് നടക്കുന്ന വനിതകളുടെ കേളിയോടെ പരിപാടികൾ ആരംഭിക്കും.

രാവിലെ 10 മണിക്ക് ‘കഥകളിയിലെപെൺ നാൾ വഴികൾ ‘ എന്ന വിഷയത്തിൽ ചർച്ച നടക്കും. ഗീത വർമ്മ, അഡ്വ.രഞ്ജിനി സുരേഷ് ,കലാ അഭിധാ നാഥ്, ഇന്ധുജ ചേപറു ളിയിൽ, ശ്രീവത്സൻ തീയ്യാടി എന്നിവർ പങ്കെടുക്കും. ധന്യ എം.ആണ് മോഡറേറ്റർ.

11.30 ക്ക് താള വാദ്യ കച്ചേരി.

ഉച്ചയ്ക്ക് 2മണിക്ക്, രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളെ ആവിഷ്കരിക്കുന്ന ‘രമണീയം രാമായണം ‘ എന്ന പരിപാടി അരങ്ങേറും.സംവിധാനം:ഫാക്ട് പദ്മനാഭൻ.

താടക വധം:(കൃഷ്ണൻ തമ്പി)

താടക:      രാധിക വർമ്മ
ശ്രീരാമൻ: താര വർമ്മ (മുംബൈ)
വിശ്വാമിത്രൻ: അനുരാജ് തോട്ടകം

വിഛിന്നാഭിഷേകം(കൊട്ടാരക്കര തമ്പുരാൻ)

കൈകേയി: സുമ വർമ്മ
മന്ഥര : പ്രമീള വിജയൻ
ദശ്രരഥൻ: രാധിക അജയൻ

ഖര വധം: (കൊട്ടാരക്കര തമ്പുരാൻ)

ശൂർപ്പണഖ :കൊട്ടാരക്കര ഗംഗ
ലളിത: ഡോ.ഹരിപ്രിയ നമ്പൂതിരി
ശ്രീരാമൻ: ഗീത എൻ
ലക്ഷ്മണൻ: മായ നെല്ല്യോട്

പഞ്ചവടി:(കൊട്ടാരക്കര തമ്പുരാൻ)

ശ്രീരാമൻ: ഗീത എൻ
ലക്ഷ്മണൻ: മായ നെല്യോട്
സീത: സരിത വർമ്മ

ചൂഡാമണി:(കൊട്ടാരക്കര തമ്പുരാൻ)

രാവണൻ: പാർവതി മേനോൻ
മണ്ഡോദരി: കാർ ത്തിക കൃഷ്ണകുമാർ
സീത: സരിത വർമ്മ
ഹനുമാൻ: അഡ്വ.രഞ്ജിനി സുരേഷ്

കൈകേയി; (ശിവപ്രസാദ് തമ്പുരാൻ)

കൈകസി: ജയശ്രീ രവീന്ദ്രൻ,
മണ്ഡോദരി : കാർ ത്തിക കൃഷ്ണകുമാർ

ലവണാസുര വധം:(അമൃത ശാസ്ത്രികൾ)

സീത; മീര നാരായണൻ
ഹനുമാൻ: അഡ്വ.രഞ്ജിനി സുരേഷ്.

വൈകുന്നേരം 6 മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. കേരള കലാമണ്ഡലം ചാൻസലർ പത്മഭൂഷൺ ഡോ.മല്ലികാസാരാഭായ് ഉദ്ഘാടനം നിർവഹിക്കും.

പുരസ്കാര സമർപ്പണം പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിർവഹിക്കും. സതി വർമ്മ മെമ്മോറിയൽ എൻഡോവ്മെൻ്റ് അവാർഡ് കുമാരി വർമ്മ,ശൈലജ വർമ്മ എന്നിവരും ഹരിദാസൻ തമ്പുരാൻ മെമ്മോറിയൽ എൻഡോവുമെൻ്റ് അവാർഡ് ആർ എൽവി ക്ഷമ രാജയും സ്വീകരിക്കും.ചടങ്ങിൽ ഡോ.ദിവ്യ എസ് അയ്യർ ഐഎഎസ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ജൂലായ് 13ന് രാവിലെ പഞ്ചവാദ്യം, 10.30്ന് മുതിർന്ന കലാകരികൾ അവതരിപ്പിക്കുന്ന സാരി നൃത്തം എന്നിവ ഉണ്ടായിരിക്കും. തുടർന്ന് ചവറ പാറുക്കുട്ടി അമ്മ അനുസ്മരണ സെമിനാർ നടക്കും.

ഉച്ചയ്ക്ക് 12മണിക്ക്  കുടുംമ്പി സമുദായത്തിൻ്റെ തന്നത് കലാരൂപമായ ഫുഗഡോ നൃത്തം അരങ്ങേറും.
12.15 ന് ചൊല്ലിയാട്ടം . വൈകുന്നേരം 3.30്ന് വനിതാസംഘത്തിൻ്റെ സുവർണ്ണയാത്രയിൽ ഒരുമിച്ച് നിന്നവരെയും
വനിതാ കഥകളി സംഘാങ്ങളെയും ആദരിക്കുന്ന ‘ സമാദരണം ‘ നടക്കും.
വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആ ർ.ബിന്ദു നിർവഹിക്കും. തുടർന്ന് 6 മണിക്ക് ‘ദുര്യോധന വധം‘ -കഥകളി

Spread the love

Leave a Reply

Your email address will not be published. Required fields are marked *