‘ടോക്സിക്’ സിനിമയുടെ ഷൂട്ടിങ് മാറ്റി വെച്ചു

0
FILIM

ബാം​ഗ്ലൂർ : കന്നഡ നടൻ യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ സിനിമയുടെ ഷൂട്ട് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതായി റിപ്പോർട്ട്. യഷും ഗീതു മോഹൻദാസും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഷൂട്ടിങ് മാറ്റിവച്ചത് എന്നാണ് തെലുങ്ക്– കന്നഡ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവന്നിട്ടില്ല. 2026 മാർച്ച് മാസം ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. യഷും സംഘവും ഒരു വർഷം മുൻപാണ് റിലീസ് തീരുമാനിച്ചത്. സംവിധായിക ഗീതു മോഹൻദാസ് ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങളിൽ യഷ് പൂർണ്ണമായും തൃപ്തനല്ല എന്നാണ് പുറത്തുവരുന്ന വിവരം.

കൂടുതൽ മാസ്, കമേഴ്‌സ്യൽ ഘടകങ്ങൾ ഉൾപ്പെടുത്തി ചിത്രം പുനർനിർമിക്കണമെന്ന് യഷ് അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ചിത്രം അനിശ്ചിതമായി മാറ്റിവച്ചത്. ‘ടോക്സിക്കു’മായി ബോക്സ് ഓഫിസ് ക്ലാഷുകൾ ഒഴിവാക്കാൻ ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലി0 തന്റെ ‘ലവ് ആൻഡ് വാർ’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ഇതിനിടെയാണ് ‘ടോക്സിക്’ നീട്ടിയതായി റിപ്പോർട്ടുകൾ വരുന്നത്. പ്രഖ്യാപിച്ച തീയതിയിൽ ‘ടോക്സിക്’ തിയറ്ററുകളിൽ എത്താൻ സാധ്യതയില്ലാത്തതിനാൽ ആദിവി ശേഷ് തന്റെ ‘ഡക്കോയിറ്റ്’ എന്ന സിനിമ ഈ സമയത്ത് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ‘മൂത്തോൻ’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടോക്സിക്’.

Spread the love

Leave a Reply

Your email address will not be published. Required fields are marked *