പഴവർഗ്ഗങ്ങൾ ഒരുമിച്ച് കഴിക്കല്ലേ

0

മൊത്തത്തിലുള്ള ആരോഗ്യത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ഏറ്റവും പ്രധാനമാണ് പഴവും പച്ചക്കറികളും എന്ന കാര്യം നമുക്കറിയാം.ധാരാളം വൈറ്റമിനുകളും മിനറലുകളും പഴങ്ങളിലും പച്ചക്കറികളിലും ഉണ്ട്. ശരീരത്തിന് രോഗപ്രതിരോധശേഷി കൂട്ടാനും കാലാവസ്ഥാ വ്യതിയാനം നമ്മെ ബാധിക്കാതിരിക്കാനും ഇവ സഹായിക്കുന്നുണ്ട്. ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ പ്രതിരോധിക്കാൻ ഏറ്റവും നല്ലത് നമുക്ക് ചുറ്റുമുള്ള ഈ പ്രകൃതി വിഭവങ്ങൾ തന്നെയാണ്. എന്നാൽ തമ്മിൽ ചേർത്ത് കഴിച്ചുകൂടാത്ത ചില പഴവർഗ്ഗങ്ങളും പച്ചക്കറികളും ഉണ്ടെന്ന കാര്യം അറിയാമോ? നാം ആരോഗ്യം വർദ്ധിപ്പിക്കാൻ വേണ്ടി കഴിക്കുന്ന ഈ കോമ്പിനേഷനുകൾ സൂക്ഷിച്ചില്ലെങ്കിൽ ചിലപ്പോൾ നമുക്ക് വലിയ വിപത്ത് ഉണ്ടാക്കിയേക്കാം.അവ ഏതെല്ലാം ആണെന്ന് നോക്കാം.

ഓറഞ്ചും ക്യാരറ്റും

ഓറഞ്ചും ക്യാരറ്റും മിക്സ് ചെയ്തു ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. എന്നാൽ പല ഫ്രൂട്ട്സ് ജ്യൂസുകളിലും ഇവ ഉപയോഗിക്കുന്നതായി കാണാറുണ്ട്. ഇവ തമ്മിൽ ചേരുമ്പോൾ അസിഡിറ്റിയും നെഞ്ചരിച്ചിലും ഉണ്ടാകാൻ സാധ്യത ഏറെയാണ്. കൂടാതെ പതിവായി ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വൃക്കകൾക്കും കേടുപാടുകൾ ഉണ്ടായേക്കാം.

വാഴപ്പഴവും പുഡിങ്ങും

വാഴപ്പഴം ഒരിക്കലും പുഡ്ഡിങ്ങിന് ഒപ്പം ചേർത്ത് കഴിക്കരുത്.ഇത് തലച്ചോറിന്റെയും ദഹന പ്രവർത്തനങ്ങളുടെയും ആരോഗ്യത്തെ ബാധിച്ചേക്കാം. പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്ക് ഒരിക്കലും ഇത് നൽകരുത്.

നാരങ്ങയും പപ്പായയും

പപ്പായയോടൊപ്പം നാരങ്ങാനീര് ചേർത്ത് കഴിക്കുന്നത് വിളർച്ച രക്തക്കുറവ് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. കുഞ്ഞുങ്ങൾക്ക് ഒരിക്കലും ഇവ ഒരുമിച്ച് നൽകരുത്.

പാലും പൈനാപ്പിളും

പൈനാപ്പിളും പാലും ഒരുമിച്ച് ഒരിക്കലും ഉപയോഗിക്കരുത്. പാലിലെ പ്രോട്ടീനിനൊപ്പം പൈനാപ്പിളിലെ ഘടകങ്ങൾ കൂടി ചേരുമ്പോൾ വയറുവേദന, ചർദ്ദി, വയറിളക്കം എന്നിവ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഇവ രണ്ടും ഒരിക്കലും ഒരുമിച്ച് ഉപയോഗിക്കരുത്

പേരക്കയും വാഴപ്പഴവും

പേരക്കയും വാഴപ്പഴവും ചേർത്ത് കഴിച്ചാൽ അസിഡിറ്റി, നെഞ്ചരിച്ചിൽ പുളിച്ചുതികട്ടൽ എന്നീ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ട് ഇവ ഒരിക്കലും ഒരുമിച്ച് കഴിക്കരുത്.

കൂടാതെ പഴ വർഗ്ഗങ്ങളോടൊപ്പം പച്ചക്കറികളും ഒരുമിച്ച് ചേർത്ത് കഴിക്കരുത്. ഇതും നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. 

Spread the love

Leave a Reply

Your email address will not be published. Required fields are marked *