സൗജന്യ നോട്ട്ബുക്ക് വിതരണം നടന്നു

0

മുംബൈ: ഡോംബിവ്‌ലി നായർ വെൽഫെയർ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സൗജന്യ നോട്ട്‌ബുക്ക് വിതരണം നടന്നു.. സംഘടനയുടെ പ്രസിഡൻറ് കെ.വേണുഗോപാൽ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു.

കമ്മിറ്റി അംഗങ്ങളും, മറ്റ് അംഗങ്ങളും ചേർന്നാണ് ബുക്കുകൾ കുട്ടികൾക്ക് കൈമാറിയത്.

നൂറ്റിയമ്പതോളം വിദ്യാർത്ഥികൾക്ക് ബുക്കുകൾ വിതരണം ചെയ്യാൻ സാധിച്ചുവെന്നും ഇതിനായി സാമ്പത്തിക സഹായം ചെയ്ത സഹായ മനസ്ക്കർക്ക് നന്ദിഅറിയിക്കുന്നതായും കെ. വേണുഗോപാൽ പറഞ്ഞു. ഏവരുടേയും സഹായത്തോടെ ഇത് പോലുള്ള ജനോപകാരപ്രദമായ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *