ചാരുംമൂട്ടിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

0

ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം. താമരക്കുളം കിഴക്കെമുറി പുത്തൻചന്ത പ്രസന്ന ഭവനത്തിൽ ശിവൻകുട്ടി കെ പിള്ള ആണ് മരിച്ചത്. 65 വയസ്സായിരുന്നു. ഇന്ന് രാവിലെ 7.30 ഓടെ കൊടുവരവയലിലായിരുന്നു അപകടം.

സ്വന്തം കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ മറ്റൊരാളുടെ കൃഷിസ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. നൂറനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കർഷകൻ മരിച്ച സംഭവത്തിൽ പുത്തൻചന്ത 9-ാം വാർഡ് ചരുവിളയിൽ ജോൺസണെ നൂറനാട് സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിൽ എടുത്തു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *