പഞ്ചാബില്‍ വ്യാജ മദ്യദുരന്തം; 14 പേര്‍ മരിച്ചു, ആറുപേര്‍ ഗുരുതരാവസ്ഥയില്‍

പഞ്ചാബില്‍ വ്യാജ മദ്യദുരന്തം. വ്യാജമദ്യം കഴിച്ച 14 പേര്‍ മരിച്ചു. ആറ് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമൃത്സറിലെ മജിട്ട മണ്ഡലത്തില്‍ ഇന്നലെ രാത്രി 9.30ഓടെയാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. അഞ്ച് ഗ്രാമങ്ങളിലുള്ളവരാണ് വ്യാജമദ്യം കഴിച്ചത്. മദ്യം വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്തതായി അമൃതസര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
മദ്യം വിതരണം ചെയ്ത സംഘത്തിലെ പ്രധാനി പരബ് ജിത് സിംഗ് ഉള്‍പ്പെടെ നാലു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ മദ്യം ഉണ്ടാക്കിയവരെ കണ്ടെത്താനും പോലീസ് നടപടി ആരംഭിച്ചു. സംഭവത്തില്‍ രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നാലാമത്തെ മദ്യ ദുരന്തമാണ് പഞ്ചാബിലുണ്ടാകുന്നത്.