‘ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ ക്ലബ്ബ് ‘- ഉദ്ഘാടനം മെയ് 23 ന്

0

മുംബൈ: പല രീതിയിലുള്ള അവഗണന നേരിടേണ്ടിവരുന്ന ,സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന മലയാളികളായ മുതിർന്ന പൗരന്മാർക്ക് വേണ്ടി ഒരു വേദി ‘ഫെയ്മ’ (Federation of All India Marunadan Malayalee Associations) ആരംഭിക്കുന്നു .’ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ ക്ലബ്ബ് ‘എന്ന പേരിലാരംഭിക്കുന്ന ഇതിൻ്റെ ഉദ്ഘാടനം മെയ് 23 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ‘ഓൺ ലൈനി’ൽ നിർവ്വഹിക്കും .
ഫെയ്മയുടെ ഈ സംരംഭത്തിന് പിന്തുണയുമായി ഇന്ത്യയിലാദ്യമായി കേരളത്തിലെ MG യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന U3A പ്രോഗ്രാം സീനിയർ സിറ്റിസൺ അംഗങ്ങൾക്ക് ലഭ്യമായിരിക്കുമെന്നും ഈ വേദിയിൽ സീനിയർ സിറ്റിസൺ അംഗങ്ങളുടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുക എന്നതാണ് പ്രധാന ഉദ്ദേശമെന്നും ഭാരവാഹികൾ അറിയിച്ചു .
ഉദ്‌ഘാടന ചടങ്ങിൽ ജയപ്രകാശ് നായർ -ഫെയ്മ മഹാരാഷ്ട്ര വർക്കിങ്ങ് പ്രസിഡൻ്റ് )സ്വാഗതം പറയും.
കെ. എം മോഹൻ – (ഫെയ്മ മഹാരാഷ്ട്ര പ്രസിഡൻ്റ്)അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ
എം.പി പുരുഷോത്തമൻ (ഫെയ്മ നാഷണൽ പ്രസിഡൻ്റ്. )മലയാളി സീനിയർ സിറ്റിസൺ ക്ളബ്ബിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും .
MG University U3A പ്രോഗ്രാം പരിചയപ്പെടുത്തൽ -ജോളി പോൾ MG University U3A എറണാകുളം ജില്ല മെൻ്ററും
U3A പ്രോഗ്രാമിൻ്റെ പ്രസക്തിയും സീനിയർ സിറ്റിസൺ ചുമതലകളെക്കുറിച്ച്‌ എ.എം വർഗ്ഗീസും (MG University U3A എറണാകുളം ജില്ല ചീഫ് കോർഡിനേറ്റർ )സംസാരിക്കും .
കെ.വി.വി മോഹൻ ,രജികുമാർ – (ഫെയ്മ നാഷണൽ ജനറൽ സെക്രട്ടറി,എ. റഫീഖ് – (കേരളാ സർക്കാർ അണ്ടർ സെക്രട്ടറി, നോർക്കാ ഓഫീസർ മഹാരാഷ്ട്ര.)ടി.ജി. സുരേഷ്കുമാർ – ഫെയ്മ മഹാരാഷ്ട്ര ചീഫ് കോർഡിനേറ്റർ )എന്നിവർ അഷ്മസാ പ്രസംഗം നടത്തും.
മഹാരാഷ്ട്ര, കേരളം, കേന്ദ്ര സർക്കാർ വിവിധ സാമൂഹ്യക്ഷേമ പദ്ധതികളെ കുറിച്ച് ഉണ്ണി ജോർജ്ജ് – (പ്രസിഡൻ്റ് ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ ).സംസാരിക്കും.
പൊതു ചർച്ച സംയോജനം- പി.പി അശോകൻ – (ജനറൽ സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര).നന്ദി- അനു ബി നായർ – (ട്രഷറർ ഫെയ്മ മഹാരാഷ്ട്ര.) വിശദവിവരങ്ങൾക്ക് :98813 00591,99675 05976.

ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ താമസിക്കുന്ന മലയാളി പ്രവാസികൾക്കായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ട് വനിതാവേദി, സർഗ്ഗവേദി, യുവജനവേദി , വെൽഫെയർ സെൽ , യാത്ര സഹായവേദി, മഹാരാഷ്ട്ര മലയാളി റെയിൽ പാസഞ്ചേഴ്സ് അസ്സോസിയേഷൻ എന്നീ ഉപസമിതികൾ പ്രവർത്തനരംഗത്തുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *