ഫെയ്മ മഹാരാഷ്ട്ര -സീനിയർ സിറ്റിസൺ ക്ലബ്ബ് – നാസിക് സോൺ സമ്മേളനം നടന്നു

മുംബൈ: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് -( ഫെയ്മ) മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ ഉപസമിതിയായ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ ക്ലബ്ബിൻ്റെ നാസിക് സോൺ സമ്മേളനം അമ്പാട് ശബരി പാക്കേഴ്സിൽ വച്ച് നടന്നു.
കേരളത്തിലെ മഹാത്മാ ഗാന്ധി സർവകലാശാല നടപ്പിലാക്കുന്ന യൂണിവേഴ്സിറ്റി ഓഫ് ദി തേഡ് ഏജ് (U3A) പദ്ധതിയുടെ ഭാഗമായാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്. മുതിർന്ന പൗരന്മാരുടെ ജ്ഞാനവർധനയ്ക്കും വിവിധ വിഷയങ്ങളിലെ അവബോധത്തിനും വാതിൽ തുറക്കുന്ന പദ്ധതിയാണിത് .ക്ളബ്ബിൻ്റെ ചെയർമാൻ രവീന്ദ്രൻ നായരുടെ അധ്യക്ഷതയിൽ സമ്മേളനത്തിൻ്റെ ഉദ്‌ഘാടനം നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡൻ്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള നിർവഹിച്ചു.
ചടങ്ങിൽ മുഖ്യാതിഥികളായിരുന്ന എംജി സർവകലാശാല ( U3A ) എറണാകുളം ജില്ലാ കോർഡിനേറ്റർ വർഗീസ് എ.എം, U3A മെന്റർ ജോളി പോൾ എന്നിവർ U3A പ്രോഗ്രാമിനെക്കുറിച്ച് സംസാരിച്ചു.
സീനിയർ സിറ്റിസൺ ക്ലബിൻ്റെ പ്രവർത്തന രൂപരേഖ അനിൽ മേനോൻ അവതരിപ്പിച്ചു.
ക്ലബ് നാസിക് സോൺ വൈസ് ചെയർമാൻ ശശിധരൻ നായർ സ്വാഗതപ്രസംഗം നടത്തി.
ഫെയ്മ മഹാരാഷ്ട്രയുടെ ഭാരവാഹികളായ ജയപ്രകാശ് നായർ(വർക്കിംഗ് പ്രസിഡണ്ട്), പി.പി. അശോകൻ ജ. (സെക്രട്ടറി) , അനു ബി. നായർ (ട്രഷറർ )ഉണ്ണി വി ജോർജ്, (പ്രസിഡൻ്റ് ഫെയ്മ-വെൽഫയർ സെൽ) കെ പി എസ് നായർ (നാസിക് സോൺ- പ്രസിഡന്റ് ഫെയ്മ മഹാരാഷ്ട്ര റയിൽ പാസഞ്ചഴ്സ് അസോസിയേഷൻ)അനൂപ് പുഷ്പംഗധൻ (ജനറൽ സെക്രട്ടറി എൻ എം സി എ ),നാരായണ പണിക്കർ (എൻഎസ്എസ് മുൻ പ്രസിഡന്റ് ), ഇ പി നാരായണൻ, ജയാ കുറുപ്പ് (മലയാളം മിഷൻ നാസിക് മേഖല പ്രസിഡൻ്റ്), വിജയൻ പിള്ള,സോമൻ നായർ, സഹദേവൻ,ബാബു ഭാസ്കരൻ, പ്രദീപ് മേനോൻ,അശോകൻ (കാർലെയൻസ്),വേണു മേനോൻ എന്നിവർ സംസാരിച്ചു. സീനിയർ സിറ്റിസൺ ക്ലബ് നാസിക് സോൺ കോഡിനേറ്റർ ബാബുക്കുട്ടി ജോൺ നന്ദി പറഞ്ഞു.