വയനാട് ദുരന്തം: ‘ഫെയ്മ ‘- മഹാരാഷ്ട്ര, ധനസഹായം കൈമാറി

0

വയനാടിൽ സർവ്വതും നഷ്ടപ്പെട്ട കുട്ടികൾക്ക് , മഹാരാഷ്ട്ര മലയാളികളുടെ സാന്ത്വന സ്‌പർശം …!

 

മുംബൈ/ വയനാട് : വയനാട് ദുരിത ബാധിതരിൽ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫെയ്മ (FAIMA) മഹാരാഷ്ട്ര , ‘സേവ് വയനാട് ‘ലൂടെ സമാഹരിച്ച 301876.41 രൂപ വയനാട് ജില്ലാ കലക്റ്റർക്ക് കൈമാറി.
ദുരന്ത ഭൂമിയിൽ മാതാപിതാക്കളുൾപ്പെടെസർവ്വതും നഷ്ടപ്പെട്ട് അനാഥരായ അഞ്ചു കുട്ടികളുടെ സംരക്ഷണത്തിനായി IAG ആവശ്യപ്രകാരം സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് – മിഷൻ വാത്സല്യ – ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻ്റെ കീഴിൽ- വയനാട് ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെയും കുട്ടികളുടെയും പേരിലുള്ള ജോയിൻ്റ് അക്കൗണ്ടിലാണ് തുകനിക്ഷേപിക്കുക. പതിനെട്ട് വയസ്സിനു ശേഷം ഈ തുക കുട്ടികൾക്ക് സ്വതന്ത്രമായി ഉപയോഗിക്കാവുന്നതും നിക്ഷേപ തുകയുടെ പലിശ ഓരോ മാസവും ബാങ്കിൽ നിന്ന് നേരിട്ട് കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനായി നൽകാനാവുന്നതുമാണെന്ന്ഫെയ്‌മ ഭാരവാഹികളറിയിച്ചു .

വയനാട് ജില്ലാ കളക്ടർ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഐ എ എസ്, വയനാട് ജില്ല ശിശു സംരക്ഷണ വകുപ്പ് ഓഫീസർ കാർത്തിക , IAG വയനാട് ജില്ല കോർഡിനേറ്റർ അരുൺപീറ്റർ എന്നിവർക്ക്, ഫെയ്മ മഹാരാഷ്ട്ര മുഖ്യരക്ഷാധികാരി എ.ജയപ്രകാശ് നായർ, ഫെയ്മ നാഷണൽ വൈസ് പ്രസിഡണ്ട് രജികുമാർ, ഫെയ്മ മഹാരാഷ്ട്ര സെക്രട്ടറി പി.പി അശോകൻ, ഖജാൻജി അനു ബി നായർ ,മുംബൈ സോണൽ സെക്രട്ടറി ശിവപ്രസാദ് കെ നായർ, ക്യാപ്റ്റൻ സത്യൻ പാണ്ടിയാൽ , ഫെയ്മ കർണ്ണാടക സംഘടന നേതാക്കളായ എ.ആർ സുരേഷ്കുമാർ, വിനോദ് , സലി കുമാർ, വിവേക് എന്നിവർ ചേർന്ന് ചെക്ക് കൈമാറി.

കൽപ്പറ്റ നഗരസഭ കൗൺസിലർ ശിവരാമൻ, മേപ്പാടി പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രശേഖരൻ തമ്പി, എന്നിവർ സന്നിഹിതരായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *