സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി : 112 വിദ്യാർഥികളുടെ ഫലം റദ്ദാക്കി

0

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി.

വിദ്യാർഥികൾക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ പരിഗണിച്ച് ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നൽകി.പരീക്ഷാ മുറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും.

കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചത്. 78.69 ശതമാനമാണ് ഹയർസെക്കൻഡറി വിജയം. 2,94,888 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തേക്കാള്‍ 4.26 ശതമാനം കുറവ്. പ്ലസ് ടു സയൻസ്-84.84%, ഹ്യുമാനിറ്റീസ്-67.09%, കൊമേഴ്സ്-76,11%. വിജയ ശതമാനം കൂടുതൽ എറണാകുളം (84.12). കുറവ് വയനാട് (72.13). 63 സ്കൂളുകൾക്ക് 100 മേനി

സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ദിവസം നേരത്തെയാണ് ഇത്തവണത്തെ ഫലപ്രഖ്യാപനം. മേയ് 25 നായിരുന്നു 2022-2023 അധ്യയന വര്‍ഷത്തെ പരീക്ഷാ ഫലപ്രഖ്യാപനം നടത്തിയത്.

പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിവിധ വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്. ഇത്തവണ, 4,41,120 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പ്ലസ് ടു പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 പേർ ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളുംആണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *