“പണക്കൊഴുപ്പിൻ്റെ, അധാർമ്മികതയുടെ രാഷ്ട്രീയം അവസാനിക്കണം”
സന്തോഷ് ചെന്ത്രാപ്പിന്നി
(രാഷ്ട്രീയ പ്രവർത്തകൻ /ഡോംബിവ്‌ലി)
1 വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരുടെ പരാജയം ആഗ്രഹിക്കുന്നു ? എന്തുകൊണ്ട്
ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിന്റെ തോൽവി ഞാൻ ആഗ്രഹിക്കുന്നു. കാരണം പണക്കൊഴുപ്പ് കൊണ്ട് എല്ലാ സത്യ മൂല്യങ്ങളെയും രാഷ്ട്രീയ മൂല്യങ്ങളെയും കാറ്റിൽ പറത്തി അവർ അധാർമികമായ വഴികളിലൂടെ അധികാരം പിടിച്ചെടുത്തു. അധികാരത്തിനു വേണ്ടി എന്ത് നെറികെട്ട കളികളും ഞങ്ങൾ നടത്തും എന്നാണ് ഇത് കൊണ്ട് അവർ തെളിയിച്ചത്. അധാർമികത , ധാർഷ്ട്യം , നുണ പ്രചാരണം, അഴിമതി ഇതാണ് ബിജെപി യുടെ അടിസ്ഥാന തത്വങ്ങൾ . അത് കൊണ്ട് തീർച്ചയായും ഞാൻ മഹായുതി സഖ്യം തോറ്റു കാണാൻ ആഗ്രഹിക്കുന്നു.
2. ആര് അധികാരത്തിൽ വരണം എന്നാഗ്രഹിക്കുന്നു ? എന്ത് കൊണ്ട് ?
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി നേതൃത്വം നൽകുന്ന മഹാ വികാസ് അഘാടി ഗവണ്മെന്റ് വന്നു കാണാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ടേമിലെ മുഖ്യമന്ത്രിയായി പ്രത്യേകിച്ച് കൊറോണ കാലത്തെ അദ്ദേഹത്തിന്റെ പ്രകടനം അദ്വതീയമായിരുന്നു.
3.എത്ര സീറ്റുകൾ രണ്ടു മുന്നണികൾക്കും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?
ഇരുനൂറ്റി എൺപത്തിയെട്ടു സീറ്റിൽ നൂറ്റി എൺപതു സീറ്റോളം മഹാ വികാസ് അഘാടിക്കു കിട്ടും എന്നാണ് എന്റെ വിശ്വാസം.