ഐസി ബാലകൃഷ്ണൻ MLA ക്കെതിരെ ED അന്യേഷണം
വയനാട് : ബാങ്ക് നിയമനക്കോഴയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി MLA യും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഐസി ബാലകൃഷ്ണനെതിരെ
എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്യേഷണം. നിലവിലുള്ള കേസിന്റെ രേഖകൾ അയക്കാൻ വയനാട് എസ്‌പിക്കും ബാങ്കിനും ED നോട്ടീസയച്ചു .
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെയും മകന്റെയും ആത്മഹത്യാ കേസിൽ ഐസി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു. കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്.