ആലുവയിൽ വൻ ലഹരിവേട്ട
എറണാകുളം:ആലുവയിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ വൻ ലഹരി വേട്ട. ഒന്നര കിലോ മെത്താഫിറ്റാമീനുമായി കൊലക്കേസ് പ്രതി അടക്കം രണ്ടുപേർ പിടിയിൽ. എറണാകുളം സ്വദേശികളായ നിധിൻ വിശ്വം, ആതിഫ് എന്നിവരാണ് പിടിയലായത്. ആലുവയിലെ വീട് വാടകയ്ക്ക് എടുത്തായിരുന്നു ഇരുവരുടെയും ലഹരി വില്പന. 2023ൽ ഒന്നേമുക്കാൽ കിലോ എംഡിഎംഎ യുമായി നിധിൻ പോലീസിന്റെ പിടിയിലായിരുന്നു. ഈ കേസിൽ രണ്ടു മാസം മുൻപാണ് നിധിൻ പുറത്തിറങ്ങിയത്. നിതിൻ കൊലക്കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ അതിസാഹസികമായാണ് എൻ സി ബി ഉദ്യോഗസ്ഥർ കീഴടക്കിയത്.
