ഇരട്ടക്കൊലപാതകം; പൊലീസിന് വീഴ്‌ച സംഭവിച്ചുവെന്ന് എസ്‌പിയുടെ റിപ്പോര്‍ട്ട്

0

പാലക്കാട്:നെന്മാറ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് പിഴവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. ജില്ലാ പൊലീസ് മേധാവിയുടെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. നെന്മാറ ഇൻസ്പെക്‌ടർ എം.മഹേന്ദ്രസിംഹൻ വീഴ്‌ച വരുത്തിയെന്ന് കാണിച്ച് എസ്.പി ഉത്തരമേഖലാ ഐജിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചു.

കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ച് ഒരു മാസത്തിലധികം നെന്മാറയിൽ താമസിച്ചിട്ടും നെന്മാറ പൊലീസ് നടപടി എടുത്തില്ലെന്ന് എസ്‌പിയുടെ റിപ്പോർട്ടിൽ പറയുന്നു. നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്ന വ്യവസ്ഥയോടെയാണ് ചെന്താമരയ്‌ക്ക് കോടതി ജാമ്യം നൽകിയത്.

വ്യവസ്ഥ തെറ്റിച്ച് ചെന്താമര സ്വന്തം വീട്ടിൽ തങ്ങുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് സുധാകരൻ മകൾക്കൊപ്പമെത്തി നെന്മാറ പൊലീസിന് പരാതി നൽകിയതാണ്. എന്നാല്‍ അതില്‍ യാതൊരു നടപടിയും ഉണ്ടായില്ല. ജാമ്യവ്യവസ്ഥ തെറ്റിച്ചുവെന്ന് കോടതിയെ അറിയിക്കാതിരുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ്റെ വീഴ്‌ചയാണെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *