ഡോക്ടര്‍മാര്‍ ഇന്നും പണിമുടക്കും

0
DOCTOR

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടര്‍മാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവര്‍ത്തനങ്ങളില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു. ഒപി സേവനങ്ങള്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്നും സംഘടന വ്യക്തമാക്കി.ശമ്പള കുടിശിക അനുവദിക്കുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി വീണാജോര്‍ജുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കിലും ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കാനുള്ള സംഘടനയുടെ തീരുമാനം. 21, 29 തീയതികളിലും ഒപി ബഹിഷ്‌കരിക്കും. നാളെ രാവിലെ 10ന് എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രതിഷേധ യോഗം നടത്തും. സമരത്തിന് ഐഎംഎയും പിന്തുണ അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *