സി പിഐഎം മലപ്പുറം ജില്ല സെക്രട്ടറിയായി വി പി അനിലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു.

0

 

മലപ്പുറം:മൂന്ന് ദിവസങ്ങളിലായി താനൂരിൽ നടന്ന ജില്ല സമ്മേളനത്തിൽ ആണ് വിപി അനിലിനെ പാർട്ടി ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുത്തത്.മുൻ സെക്രട്ടറി വിപി അനിലിന്റെ പേര് നിർദേശിച്ചു, അംഗങ്ങളത്‌ അംഗീകരിച്ചു. പാർട്ടി ജില്ല സെൻററിൽ ദീർഘകാലമായുള്ള പ്രവർത്തന പരിചയവും പൊതു സ്വീകാര്യനാണെന്നതുമാണ് വി പി അനിലിനു അനുകൂലമായത്. ഇ എൻ മോഹൻദാസ് ആരോഗ്യപ്രശ്നങ്ങളാൽ സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള സന്നദ്ധത പാർട്ടിയെ അറിയിച്ചിരുന്നു.ഇതോടെയാണ് പാർട്ടി വിപി അനിലിലേക്ക് എത്തിയത്.
വി പി അനിൽ നിലവിൽ ജില്ലാ സെക്രട്ടറിയേറ്റംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ചെയർമാനുമാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. മത നിരപേക്ഷത ഉയർത്തി പിടിച്ചു പ്രവർത്തിക്കുമെന്ന് വിപി അനിൽ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *