ഡൽഹിയിലെ ക്രമസമാധാന പ്രശ്നങ്ങളിൽ ആശങ്ക: യോഗി , ശരിയെന്ന് കെജ്രിവാൾ
ന്യൂഡൽഹി : ഡൽഹിയിലെ ക്രമസമാധാന പ്രശ്നങ്ങളിൽ ആശങ്കയറിയിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്ത ഡൽഹിയിൽ വോട്ട് തേടിയെത്തിയ യോഗി, അരവിന്ദ് കെജ്രിവാളിനെയും എഎപിയേയും കടന്നാക്രമിക്കുകയായിരുന്നു. ഡൽഹിയിലെ ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നും യോഗി ആരോപിച്ചു .
എന്നാൽ കേന്ദ്ര ഭരണ പ്രദേശമായ ഡൽഹിയിലെ ക്രമസമാധാനം നിയന്ത്രിക്കുന്നത് അമിത് ഷാ ആണെന്നും യോഗിക്ക് അറിയില്ലെങ്കിൽ പറഞ്ഞു കൊടുക്കണെമെന്നുമാണ് കെജ്രിവാള് തിരിച്ചടിച്ചത്. അമിത് ഷാ തിരക്കിലാണ്. ക്രമസമധാന ചുമതലക്ക് സമയമില്ല, അദ്ദേഹം അധികാരം പിടിച്ചെടുക്കാൻ എംഎൽഎമാരെ വേട്ടയാടിപ്പിടിക്കാനുള്ള ശ്രമത്തിലാണെന്നും കെജ്രിവാള് പരിഹസിച്ചു.
‘യോഗി പറഞ്ഞത് ശരിയാണ്. ഡൽഹിയിൽ ക്രമസമാധാനമില്ല. സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല. ഡൽഹിയിൽ ഗാങ്സ്റ്റേഴ്സ് അടക്കി വാഴുന്നു’വെന്നും അദ്ദേഹം പരിഹസിച്ചു.