കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദ്ദിച്ചതായി പരാതി

0

കണ്ണൂർ : കൊട്ടിയൂരിൽ ദർശനത്തിനെത്തിയ സിനിമാതാരം ജയസൂര്യയോടൊപ്പമുള്ളവർ ദേവസ്വം ഫോട്ടോഗ്രാഫറെ മർദ്ദിച്ചതായി പരാതി. കൊട്ടിയൂരിൽ ദേവസ്വം നിയോ​ഗിച്ചുള്ള ഫോട്ടോഗ്രാഫറായ സജീവ് നായരെയാണ് നടനോടൊപ്പം വന്നവർ മർദ്ദിച്ചത്. പരിക്കേറ്റ സജീവ് നായർ ആശുപത്രിയിൽ ചികിത്സ തേടി. ഫോട്ടോ എടുക്കുന്നത് ചോദ്യം ചെയ്താണ് കയ്യേറ്റം നടത്തിയതെന്ന് സജീവ് നായർ പറഞ്ഞു.ഇന്ന് രാവിലെയാണ് സംഭവം.

ദേവസ്വം ഇത് സംബന്ധിച്ച് ഒരു പരാതിയും നൽകിയിട്ടില്ല. കൊട്ടിയൂ‌ർ തിരുവൻചിറയിൽ ഫോട്ടോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം നിയോഗിച്ചിട്ടുള്ള ഫോട്ടോഗ്രാഫർമാർക്ക് മാത്രമേ അവിടെ ഫോട്ടോ എടുക്കാൻ അനുമതിയുള്ളൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *