കോയമ്പത്തൂർ താരം എൻ ജഗദീശൻ ഇന്ത്യൻ ടീമിൽ ഇടംനേടി

0
jagadeeshan

ചെന്നൈ : കോയമ്പത്തൂരിലെ ക്രിക്കറ്റ് താരം എൻ ജഗദീശൻ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടി. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ഋഷഭ് പന്തിന് പകരക്കാരനായാണ് ജഗദീശനെ ടീമിൽ ഉൾപ്പെടുത്തിയത്.

കോയമ്പത്തൂർ സ്വദേശിയായ 29 വയസുകാരൻ നാരായൺ ജഗദീശൻ, 2016ൽ രഞ്ജി ട്രോഫിയിൽ തമിഴ്നാടിനായി വിക്കറ്റ് കീപ്പറും വലംകയ്യൻ ബാറ്റ്സ്മാനുമായി അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. തുടർന്ന്, 2022ലെ വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് തുടർച്ചയായ സെഞ്ച്വറികൾ നേടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ലോക റെക്കോർഡ് സ്ഥാപിച്ചു.ഇതേ പരമ്പരയിൽ 277 റൺസ് നേടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. 2024-25 രഞ്ജി ട്രോഫി സീസണിൽ 403 പന്തുകളിൽ നിന്ന് 321 റൺസ് നേടി മറ്റൊരു റെക്കോർഡും സ്ഥാപിച്ചു.52 ഫസ്റ്റ് ക്ലാസ് ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് ജഗദീശൻ 3,373 റൺസ് നേടിയിട്ടുണ്ട്. അതുപോലെ 64 ഫസ്റ്റ് ക്ലാസ് ഏകദിന ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് 2,728 റൺസും നേടി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കായി 13 മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. ജഗദീശൻ്റെ പിതാവ് നാരായണനും ഒരു ക്രിക്കറ്റ് താരമായിരുന്നു. തുടക്കത്തിൽ ഫാസ്റ്റ് ബൗളറാകാൻ ആഗ്രഹിച്ച ജഗദീശൻ, പിതാവിൻ്റെയും കോച്ചിൻ്റെയും നിർദേശപ്രകാരം വിക്കറ്റ് കീപ്പറായി മാറുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *