ആഘോഷമാക്കി ഫെയ്മ – മഹാരാഷ്ട്ര മലയാളി സംഗമം 2025
“പ്രവാസി മലയാളികൾ ഒന്നിച്ചു നിൽക്കണം”- ദേശീയ ജനറൽ സെക്രട്ടറി റജികുമാർ
മുംബൈ: ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് (ഫെയ്മ ) സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തിൽ മുംബൈ, വാശി- കേരളാ ഹൗസിൽ നടന്ന മഹാരാഷ്ട്ര മലയാളി സംഗമം 2025 സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി പി അശോകൻ ആമുഖപ്രസംഗവും സ്വാഗത സംഘം കോർഡിനേറ്റർ ശിവപ്രസാദ് കെ. നായർ സ്വാഗതപ്രസംഗവും നടത്തി.
ഫെയ്മ മഹാരാഷ്ട്ര പ്രസിഡണ്ട്കെ.എം മോഹൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ കേരള സർക്കാർ ഡെപ്യൂട്ടി സെക്രട്ടറിയും നോർക്ക ഡെവലപ്മെൻ്റ് ഓഫീസറുമായ എസ്. റഫീഖ് മുഖ്യാതിഥിയായിരുന്നു .
പരിപാടിയുടെ ഉദ്‌ഘാടനം ഫെയ്മ മഹാരാഷ്ട്ര പ്രസിഡണ്ട് കെ.എം മോഹൻ, ഫെയ്മ ദേശിയ ജനറൽ സെക്രട്ടറി റജികുമാർ, എസ്. റഫീഖ് (കേരളാ സർക്കാർ ഡെപ്യൂട്ടി സെക്രട്ടറി / NRK ഡെവലപ്മെൻ്റ് ഓഫീസർ)
ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പി പി അശോകൻ , രക്ഷാധികാരി ജയപ്രകാശ് നായർ,ഖജാൻജി അനു ബി നായർ, സ്വാഗത സംഘം ഭാരവാഹികളായ ശിവപ്രസാദ് കെ നായർ , രോഷ്നി അനിൽകുമാർ, ബോബി സുലക്ഷണ ,യാഷ്മ അനിൽകുമാർ എന്നിവർ ച്ചേർന്ന് നിലവിളക്ക് കൊളുത്തി നിർവഹിച്ചു.
തുടർന്ന് ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത റജികുമാറിനെ ആദരിച്ചു. മഹാരാഷ്ട്ര മലയാളി സംഗമവും അഗത്വവിതരണവും റജികുമാർ ഉത്ഘാടനം ചെയ്തു. സംഗമത്തിൽ മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ നിന്നുള്ള സംഘടന നേതാക്കൾ പങ്കെടുത്തു.
പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ , മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഗായകൻ പി.ജയചന്ദ്രൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചന പ്രമേയം രാധകൃഷ്ണ പിള്ള ( സെക്രട്ടറി സർഗ്ഗവേദി) അവതരിപ്പിച്ചു.
പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് നോർക്കാ ഓഫീസർ എസ്.റഫീഖ് വിശദീകരിച്ചു. ഫെയ്മ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളെ നോർക്ക അഭിനന്ദിച്ചു. വെൽഫെയർ പ്രവർത്തനങ്ങളിൽ ഫെയ്മ മഹാരാഷ്ട്രയുടെ സജീവ ഇടപ്പെടലുകൾക്ക് നോർക്കയുടെ പ്രശംസാപത്രിക ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ പ്രസിഡണ്ട് ഉണ്ണി വി ജോർജ്ജ്, സെക്രട്ടറി ബാലൻ പണിക്കർ എന്നിവർക്ക് നോർക്ക ഓഫീസർ റഫീഖ് കൈമാറി.
സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ച ദേശീയ ജനറൽ സെക്രട്ടറി റജികുമാർ ഫെയ്മയുടെ കർമ്മപദ്ധതികൾ വിശദമായി അവതരിപ്പിച്ചു. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 8 കേ ന്ദ്രഭരണപ്രദേശങ്ങളിലും ആഗോള തലത്തിലും സംഘടന സംവിധാനം ശക്തമാക്കി പ്രവാസി മലയാളികളുടെ ശക്തമായ പ്രസ്ഥാനമായി ഫെയ്മയുടെ പ്രവർത്തനസജ്ജമാക്കുമെന്ന് അദ്ദേഹം പറഞ്ഞു .
ഫെയ്മ അംഗത്വ വിതരണ ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ അംഗത്വം നാസിക്ക് മലയാളി കൾച്ചറൽ അസ്സോസിയേഷനു നൽകി. അംഗത്വം പ്രസിഡണ്ട് ഗോകുലം ഗോപാലകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി അനൂപ് പുഷ്പാഗതൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ചിപ്പളൂൺ മലയാളി സമാജത്തിനും അംഗത്വം നൽകി.
വയനാട് ദുരിതാശ്വാസപ്രവർത്തനങ്ങളുടെ റിപ്പോർട്ട് രക്ഷാധികാരി ജയ പ്രകാശ് നായർ അവതരിപ്പിച്ചു.
വിവിധ സോണുകളെ പ്രതീനിധികരിച്ച് ജോഷി തയ്യിൽ ( മുംബൈ സോൺ), കെ.എസ് വൽസൻ ( കൊങ്കൺ സോൺ), അനൂപ് പുഷ്പാംഗദൻ NMCA ജനറൽ സെക്രട്ടറി, ഗോകുലം ഗോപാലകൃഷ്ണപിള്ള NMCA പ്രസിഡണ്ട് ( നോർത്ത് മഹാരാഷ്ട്രാ സോൺ), ബിനു ജേക്കബ്ബ് ( മറാത്തവാഡ സോൺ), ഷൈജു വി.എ ( പൂനെ സോൺ) എന്നിവർ സംസാരിച്ചു.
ഫെയ്മ മഹാരാഷ്ട്ര വർക്കിങ്ങ് പ്രസിഡൻ്റായി ജയപ്രകാശ് നായർ , ചീഫ് കോർഡിനേറ്ററായി ടി.ജി സുരേഷ് കുമാർ എന്നിവരെ യോഗം തെരഞ്ഞെടുത്തു.
മഹാരാഷ്ട്രയിലെ വിവിധ മേഖലകളിലെ കലാപ്രതിഭകൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു. തുടർന്ന് കലാപരിപാടികളിൽ പങ്കെടുത്ത കലാപ്രതിഭകൾക്ക് സമ്മാന വിതരണവും നടന്നു.
ശിവപ്രസാദ് കെ നായർ,രോഷ്നി അനിൽകുമാർ, ബോബി സുലക്ഷണ, കെ വി പ്രഭാകരൻ, ബാലൻ, ഗോപാലകൃഷ്ണൻ,യാഷ്മ അനിൽകുമാർ, അരുൺ കൃഷ്ണ, ഐശ്വര്യ രാകേഷ്, സുനിത സോമൻ, പൂജ ജയപ്രകാശ് നായർ,ഷാരോൺ കെ ഉണ്ണി, പവിത്ര ജയപ്രകാശ് നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫെയ്മ മഹാരാഷ്ട്ര ട്രഷറർ അനു ബി നായർ നന്ദി പറഞ്ഞു