ഭൂമികൈയ്യേറ്റം: 80 വയസ്സുകാരിയുടെ നിരാഹാരസമരം നാലാം ദിവസം
ഡോംബിവ്‌ലി:ഡോംബിവ്‌ലിയിലും പ്രാന്തപ്രദേശങ്ങളിലും കെട്ടിടങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ഉയർന്നുകൊണ്ടിരിക്കുകയാണ്.രാഷ്ട്രീയക്കാരുടെയും നഗരസഭയുടേയും പരോക്ഷ പിന്തുണയോടെയാണ് ഗ്രാമങ്ങൾ കൈയേറിക്കൊണ്ടുള്ള ഈ കെട്ടിടവൽക്കരണം നിർലോഭം നടന്നുകൊണ്ടിരിക്കുന്നത്. ആർക്കും ശബ്‌ദിക്കാൻ അനുവാദമില്ലാത്തവിധം അതി ശക്തന്മാരായി...