News

വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് പ്രധാനമന്ത്രി എത്തുന്നു

കല്പറ്റ: ദുരന്തമേഖലയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം മുണ്ടക്കൈ-ചൂരല്‍മല മേഖലയുടെ സമഗ്രമായ പുനരധിവാസത്തിനും നാടിന്റെ വികസനാവശ്യങ്ങള്‍ക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വയനാട്. നാടിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കരുതല്‍ കാക്കുകയാണ്...

ഓണക്കാലം അടുത്തതോടെ വിപണിയിൽ ഏത്തയ്ക്കാവില ഉയരുന്നു

മാങ്കുളം (ഇടുക്കി): ഓണക്കാലം അടുത്തതോടെ വിപണിയിൽ ഏത്തയ്ക്കാവില ഉയരുന്നു. ഇപ്പോൾ വില കിലോയ്ക്ക് 60 രൂപയ്ക്ക് അടുത്തെത്തി. ഒന്നരമാസം മുമ്പുവരെ നാൽപ്പതിനടുത്ത് മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. ഇടുക്കി, വയനാട്...

11 മാസം പ്രായമായ സ്വന്തംകുഞ്ഞിനെകൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതി കഞ്ചാവുമായി അറസ്റ്റിൽ

കരിവെള്ളൂർ (കണ്ണൂർ): ആണൂരിലെ വാടക ക്വാർട്ടേഴ്സിൽനിന്ന് കഞ്ചാവുമായി യുവതി അറസ്റ്റിൽ. കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ. ശില്പ (29) ആണ് അറസ്റ്റിലായത്. 11 മാസം പ്രായമായ സ്വന്തം...

പി.ആർ. ശ്രീജേഷിന് ഇന്ത്യൻ ജൂനിയർ ഹോക്കി ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു

പാരീസ്: വിരമിച്ച ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷിനെ ഇന്ത്യയുടെ ഹോക്കി ജൂനിയര്‍ ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു. ഹോക്കി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. ഇതിഹാസം മറ്റൊരു ഐതിഹാസിക നീക്കത്തിലേക്ക്...

ഡോ. വന്ദനദാസ് കൊലപാതക കേസിലെ പ്രതിയുടെ വിടുതൽ ഹ‍‍‍ർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : ഡോ. വന്ദനദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന്റെ വിടുതൽ ഹ‍‍‍ർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ജോർജ് മസീഹ് എന്നിവരടങ്ങിയ...

വയനാട്ടിൽ ഭൂമികുലുക്കമെന്ന് സംശയം

കല്പറ്റ: വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍...

വയനാട് ഉരുൾപൊട്ടൽ:വനമേഖലയിൽനിന്ന് 4 മൃതദേഹങ്ങൾ കണ്ടെത്തി

കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട് കാണാതായ നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. തിരച്ചിൽ നടക്കുന്ന സൂചിപ്പാറ വെള്ളച്ചാട്ടത്തിനു താഴെ റിപ്പണിനോട് ചേർന്ന വനമേഖലയിൽനിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. സൂചിപ്പാറ,...

അമീബിക് മസ്തിഷ്കജ്വരം പടർന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ

തിരുവനന്തപുരം: അമീബ ബാധയുള്ള കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവർക്കിടയിലാണ് അമീബിക് മസ്തിഷ്കജ്വരം പടർന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ലഹരിപദാർഥവും മറ്റും വെള്ളത്തിൽ കലർത്തി മൂക്കിലൂടെ ശ്വസിക്കുന്ന ശീലമുള്ളവരെ നിരീക്ഷിച്ചാണ്...

മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ പരിശോധന

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് പൊതുമരാമത്ത് സംഘം പരിശോധന നടത്തി. മധുര റീജിയണൽ ചീഫ് എൻജിനീയർ എസ്.രമേശിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. കേരളത്തിൽ മഴ ശക്തിപ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ്...

തമിഴ്‌നാട്-ശ്രീലങ്ക കപ്പൽ സർവീസ് ഉടൻ പുനരാരംഭിക്കും

മാസങ്ങള്‍നീണ്ട അനിശ്ചിതത്വത്തിനു ശേഷം, ശ്രീലങ്കയിലേക്കുള്ള കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനു വഴിയൊരുങ്ങി. യാത്രയ്ക്കുള്ള കപ്പല്‍ എത്തിയെന്നും യാത്രതുടങ്ങുന്ന തീയതി ഉടന്‍ അറിയിക്കുമെന്നും സര്‍വീസ് ഏറ്റെടുത്ത ഇന്‍ഡ്ശ്രീ ഫെറി സര്‍വീസസ്...