Idukki

ഇടുക്കി അഞ്ചുരുളി ജലാശത്തിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ പെൺകുട്ടിയുടേത് തന്നെയെന്ന് സ്ഥിരീകരണം

കട്ടപ്പന: അഞ്ചുരുളി ജലാശയത്തിൽ കണ്ടെത്തിയ മൃതദേഹം കാണാതായ പാമ്പാടുംപാറ സ്വദേശിനിയായ യുവതിയുടേതെന്നാണ് സ്ഥിരീകരിച്ചത്. ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞ് ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ ബന്ധുക്കൾ തിരയുന്നതിനിടെയാണ്...

ഇടുക്കിയിൽ വീണ്ടും കാട്ടാന അക്രമണം

ഇടുക്കിയിൽ കാട്ടാന അക്രമണം.ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ് തകർത്തു. 301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഐസക്കിൻ്റെ ഷെഡ് ആണ് അക്രമിച്ചത്.വീട്ടിൽ ആളുണ്ടായിരുന്നില്ല. സമീപവാസികൾ ബഹളം വച്ച് കാട്ടാനയെ തുരത്തുകയായിരുന്നു.

ഭീതി പരത്തി കാട്ടാനക്കൂട്ടവും കടുവയും; ഇടുക്കിയിൽ ആറിടത്ത് ആനയിറങ്ങി, പശുവിനെ കൊന്ന് കടുവ

ഇടുക്കി: ജില്ലയിൽ ആറിടങ്ങളിൽ കാട്ടാന ഇറങ്ങിയതായി റിപ്പോർട്ട്‌. ദേവികുളത്തും മൂന്നാറിലെ കുണ്ടള ഡാമിനു സമീപവും ഇടമലക്കുടിയിലുമാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. അതിനിടെ മൂന്നാറിൽ കടുവ പശുവിനെ ആക്രമിച്ചു കൊന്നു. ചിന്നക്കനാലിൽ...

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ; കടകൾ തകർത്തു

മൂന്നാർ: മാട്ടുപ്പെട്ടിയിൽ പടയപ്പ തിങ്കളാഴ്ചയും ജനവാസ മേഖലയിൽ ഇറങ്ങി. വീണ്ടും വഴിയോര കടകൾ തകർത്തു. നിലവിൽ ആന തെന്മല എസ്റ്റേറ്റിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പടയപ്പയുടെ ഇപ്പോഴത്തെ ആക്രമണത്തിന് കാരണം മദപ്പാടാണെന്ന്...

ഇടുക്കി ജില്ലയിലെ വിവിധ കുരിശടികൾ ആക്രമിച്ച് നശിപ്പിച്ച പ്രതി പിടിയിൽ

  ഇടുക്കി: ഇടുക്കി ജില്ലയിലെ കട്ടപ്പന,കമ്പമേട്ട്, ചേറ്റുകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള കുരിശുപള്ളികൾ കല്ലെറിഞ്ഞു തകർത്ത സംഭവത്തിൽ പ്രതി അറസ്റ്റിലായി. പുളിയന്മല പി റ്റി ആർ ചെറുകുന്നേൽ ജോബിൻ...

എക്സൈസ് ലോക്കപ്പിനുള്ളിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; ദൂരുഹതയെന്ന് കുടുംബം

പാലക്കാട്: ഹാഷിഷ് ഓയിൽ കടത്തിയ കേസിലെ പ്രതിയെ പാലക്കാട് എക്സൈസിന്‍റെ സർക്കിൾ ഓഫിസിലെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്....

ഇടുക്കിയിൽ ചക്കകൊമ്പന്റെ ആക്രമണം: വീട് തകർത്ത്

ഇടുക്കി:  ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇടുക്കി ചിന്നക്കനാൽ 301 കോളനിയിലാണ് ഇത്തവണ കാട്ടാന ആക്രമണം ഉണ്ടായത്. നാഗനെന്ന വ്യക്തിയുടെ വീട് ആന തകർത്തു. ചക്കക്കൊമ്പൻ എന്ന...

ഭർത്താവിനും മകനുമൊപ്പം മൂന്നാറിലെത്തിയ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

തൊടുപുഴ: ഭർത്താവിനും മകനുമൊപ്പം അവധിയാഘോഷിക്കാൻ മൂന്നാറിലെത്തിയ യുവതി ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. പത്തനംതിട്ട കോന്നി സ്വദേശി ജോതി (30) യാണ് മരിച്ചത്. മുറിയിലെ ഫാനിൽ...

ട്രാവൽ ഫ്രറ്റേണിറ്റിയിലെ വുമൺ ടൂർ ഓപ്പറേറ്റർമാർക്കും സംരംഭകർക്കും ഒത്തുചേരൽ ദിവസ് നൈറ്റ് മൂന്നാർ ഫോഗിൽ നടന്നു

  മൂന്നാർ: കേരളത്തിലുടനീളമുള്ള ട്രാവൽ ഫ്രറ്റേണിറ്റിയിലെ വുമൺ ടൂർ ഓപ്പറേറ്റർമാർക്കും സംരംഭകർക്കും വനിതാ ദിനത്തിൽ മൂന്നാർ ഫോഗ് റിസോർട്ട് & സ്പായിൽ ഒത്തുകൂടി.വിവിധ കലാപരിപാടികളും കലാമത്സരങ്ങളും നടന്നു....

ഇടുക്കി ജില്ലയിലെ അഞ്ച് കുരിശുപള്ളികള്‍ക്കു നേരെ അജ്ഞാതരുടെ ആക്രമണം

ഇടുക്കി : ഹൈറേഞ്ച് മേഖലയിലെ വിവിധ കുരിശുപള്ളികള്‍ക്കു നേരെ അജ്ഞാതരുടെ ആക്രമണം.അഞ്ച് കുരിശു പള്ളികളുടെ രൂപക്കൂടുകളുടെ ചില്ലുകള്‍ അക്രമികൾ കല്ലെറിഞ്ഞ് തകര്‍ത്തു.പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയുടെ അമല...