Flash Story

കുറ്റക്കാരെ പിരിച്ചുവിടണം : നിയമസഭാ കവാടത്തില്‍ സത്യഗ്രഹവുമായി പ്രതിപക്ഷം

തിരുവനന്തപുരം: കുന്നംകുളം സ്റ്റേഷനിലെ കസ്റ്റഡിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യഗ്രഹവുമായി പ്രതിപക്ഷം. എംഎല്‍എമാരായ ടിജെ സനീഷ്...

നടന്‍ സിദ്ദിഖിന് ഒരുമാസത്തെ വിദേശസന്ദര്‍ശനത്തിന് അനുമതി

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന് ഒരുമാസത്തെ വിദേശസന്ദര്‍ശനത്തിന് അനുമതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് അനുമതി നല്‍കിയത്. യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍...

സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ക്രമക്കേടില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ കേസെടുക്കില്ല. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. തൃശ്ശൂരില്‍ സുരേഷ് ഗോപിയും കുടുംബവും വോട്ടര്‍പട്ടികയില്‍...

സര്‍ക്കാരിന് വീണ്ടും തിരിച്ചടി, ബി അശോകിന്റെ സ്ഥലംമാറ്റത്തിന് സ്‌റ്റേ

കൊച്ചി: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ബി അശോകിനെ സ്ഥലംമാറ്റിയത് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. അശോകിനെ...

മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: നിയമസഭാ സമ്മേളനത്തിലെ പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. കുന്നംകുളം കസ്റ്റഡി മര്‍ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതിയാണെന്ന് മുഖ്യമന്ത്രി...

ഒരുകോടി രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും ആവശ്യപ്പെട്ട് ബിന്ദു

തിരുവനന്തപുരം: പേരൂര്‍ക്കട വ്യാജ മാലമോഷണ ആരോപണത്തില്‍ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരയായ ബിന്ദു. ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷയിലാണ് ബിന്ദു...

ബി അശോകിനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി

തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിനെ വിടാതെ സര്‍ക്കാര്‍. കൃഷി വകുപ്പില്‍ നിന്ന് വീണ്ടും മാറ്റം. പഴ്സനല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിന്‍സിപ്പല്‍...

പ്രഫഷണല്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി പ്രഫഷനല്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കാന്‍ കെഎസ്ആര്‍ടിസി. മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഇതുസംബന്ധിച്ച ഉത്തരവ് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ പുറത്തിറക്കി....

പൊലീസ് അതിക്രമം ഒറ്റപ്പെട്ടത് : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും എല്‍ഡിഎഫ് യോഗത്തില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 40 മിനിറ്റോളമെടുത്താണ് മുഖ്യമന്ത്രി കാര്യങ്ങള്‍...

ഡോ. ഹാരിസ് പറഞ്ഞത് ശരിവെച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമത്തിന് പരിഹാരമുണ്ടാക്കാന്‍ ആരോഗ്യവകുപ്പ്. മെഡിക്കല്‍ കോളജ് യൂറോളജി വകുപ്പില്‍ ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ ചൂണ്ടിക്കാണിച്ച...