ബിഹാറിൽ സഹോദരങ്ങളെ ജീവനോടെ ചുട്ടു കൊന്നു

പട്‌ന: ബിഹാറിൽ രണ്ട് സഹോദരങ്ങളെ ജീവനോടെ ചുട്ടു കൊന്നു. ജാനിപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. അഞ്ജലി (10), അൻഷ് (15) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്‌കൂളിൽ നിന്നും വീട്ടിൽ എത്തിയ കുട്ടികൾ ഉറങ്ങി കിടക്കുമ്പോഴാണ് തീയിട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
കുറ്റകൃത്യം ചെയ്‌തതിനു പിന്നിൽ ആരെന്ന് വ്യക്തമല്ല. പട്‌ന എയിംസിലെ നഴ്‌സായ ശോഭാ ദേവിയുടെയും തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലെ ജീവനക്കാരനായ ലാലൻ കുമാറിൻ്റെയും മക്കളാണിവർ. എഫ്‌എസ്‌എല്ലും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് കുട്ടികളെയും ആദ്യം കൊലപ്പെടുത്തിയ ശേഷം പിന്നീട് വീടിന് തീയിട്ടു എന്നാണ് പിതാവ് ലാലൻ കുമാർ ആരോപിക്കുന്നത്. കേസിൽ ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ വരും സമയങ്ങളിൽ അറിയാൻ കഴിയും എന്ന് ജാനിപൂർ സബ് ഇൻസ്പെക്‌ടർ ഹർഷവർധൻ മാധ്യമങ്ങളോട് പറഞ്ഞു.
.