ബിപിസിഎൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിച്ചു

0

കൊച്ചി: ബിപിസിഎൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിച്ചു. മാനേജ്മെന്‍റും കരാറുകാരും ഏജൻസി പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. തൃശൂർ കൊടകരയിലെ ഏജൻസിയിലുണ്ടായ അക്രമത്തിലെ പ്രതികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പിലാണ് സമരം പിൻവലിക്കാൻ തയാറായത്

തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തർക്കത്തെ തുടർന്ന് ഡ്രൈവറെ മർദിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ വ്യാഴാഴ്ച രാവിലെ മുതല്‍ പണിമുടക്ക് സമരം ആരംഭിച്ചത്. അക്രമം നടത്തിയ തൊഴിലാളികളെ ജോലിയിൽ നിന്ന് മാറ്റിനിർത്തണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നുമാണ് ഡ്രൈവമാർ ഉന്നയിച്ച പ്രധാന ആവശ്യം

ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പ്രതികളെ എത്രയം വേഗം പിടികൂടണമെന്നും ഡ്രൈവർമാർ ആവശ്യപ്പെട്ടു. ലോഡുമായി പോകുന്ന തൊഴിലാളികൾക്ക് മതിയായ സംരക്ഷണം നൽകണമെന്ന് അടക്കമുള്ള ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *