വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0
WhatsApp Image 2025 06 21 at 1.04.12 PM

ആലപ്പുഴ: തോട്ടപ്പള്ളിയിൽ വള്ളം മറിഞ്ഞു കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പല്ലന സ്വദേശി സുഖ് ദേവ് ആണ് മരിച്ചത്.70 വയസ്സായിരുന്നു. ഫയർ ഫോഴ്സും കോസ്റ്റൽ പോലീസും ചേർന്ന നടത്തിയ തിരച്ചിലിലാണ് കടലിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.

ഇന്ന് രാവിലെയായിരുന്നു തോട്ടപള്ളിയിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ പമ്പാ ഗണപതിവള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. വള്ളത്തിൽ ഉണ്ടായിരുന്ന മറ്റു ആറു പേർ നീന്തി രക്ഷപെട്ടു. പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *