ജാട്ട് ഇതര വോട്ടുകൾ നഷ്ടപ്പെട്ടു, എല്ലാം ഹൂഡയിൽ ഒതുക്കിയ തന്ത്രവും പാളി; ഭരണവിരുദ്ധ വികാരം മുതലാക്കാനാകാതെ ഹരിയാന കോൺഗ്രസ്
ചണ്ഡിഗഡ് ∙ കുരുക്ഷേത്ര യുദ്ധത്തിൽ അഭിമന്യുവിനെ വരിഞ്ഞുമുറുക്കിയ പത്മവ്യൂഹത്തെ ഓർമിപ്പിക്കുന്നതായിരുന്നു ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഹാട്രിക് വിജയ തന്ത്രം. ലോക്സഭാ തിരഞ്ഞെടുപ്പ് സൃഷ്ടിച്ച അനുകൂല സാഹചര്യം...