കളഞ്ഞുകിട്ടിയ സ്വർണ വള പൊലീസിൽ ഏൽപ്പിച്ച് മാതൃകയായി വിദ്യാർഥികൾ
കൊച്ചി: വിദ്യാർഥികളുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് പൊൻതിളക്കം. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ വള പൊലീസിലേൽപ്പിച്ച് വിദ്യാർഥികളായ റാഷിദും ഹാഷിമും മാതൃകയായി. അത്താണി സിഗ്നൽ ജംഗ്ഷന്...