ബിഗ്‌ബോസ് -മലയാളം : സോഷ്യൽമീഡിയ താരം , രേണു സുധിയുടെ പുതിയ അങ്കത്തട്ട്

മുംബൈ: കഴിഞ്ഞ കുറച്ചുകാലങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും ചിലർ ആഘോഷിച്ചുകൊണ്ടിരിക്കുന്ന വനിതയാണ് രേണുസുധി .ആകസ്മികമായി സംഭവിച്ച വാഹനാപകടത്തിലൂടെ അകാലമരണം സംഭവിച്ച മിമിക്രി താരം സുധിയുടെ ഭാര്യ.വ്യക്തിപരമായും കുടുംബപരമായും അവരുടെ തൊഴിലുമായി ബന്ധപ്പെട്ടൊക്കെ ചർച്ചകൾ പതിവ് കാഴ്ച്ചയായി മാറുന്നതിനിടയിലാണ് രാജ്യത്തെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോ ആയിമാറിക്കഴിഞ്ഞ ,ലോക മലയാളികൾ വീക്ഷിക്കുന്ന ഏഷ്യാനെറ്റിലെ ‘ബിഗ്‌ബോസ് ‘-മലയാളം സീസണ്‍ 7 ലേക്ക് ഒരു മത്സരാർത്ഥിയായി രേണുസുധിക്ക് പ്രവേശനം ലഭിക്കുന്നത്. രേണുസുധിയുടെ ജീവിതത്തിൽ തന്നെ വലിയൊരു വഴിത്തിരിവായി ഈ ഷോ മാറും എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത് . ഇവരിൽ ഇന്നലെവരെ രേണുസുധിക്ക് എതിരായി പ്രതികരിച്ചവർവരെയുണ്ട് എന്നതാണ് വാസ്തവം.
സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം ബിഗ് ബോസില്‍ എത്തിയപ്പോള്‍ ആദ്യ ദിനങ്ങളില്‍ വളരെ സൈലന്‍റ് ആയിരുന്നു. അവിടെ നടക്കുന്ന ടാസ്‌കുകളിലും ചര്‍ച്ചകളിലും തര്‍ക്കങ്ങളിലും സജീവമാകാതെ രേണു സുധി മാറി നില്‍ക്കുന്ന കാഴ്‌ച്ചയാണ് പ്രേക്ഷകര്‍ക്ക് കാണാനായത്.
എന്നാല്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ ആക്‌ടീവ് അല്ലാതിരുന്ന രേണു സുധി കഴിഞ്ഞ ദിവസമാണ് ഒന്ന് ആക്‌ടീവായത്. അതും ഓമനപ്പേര് ടാസ്‌കിന് ശേഷം. വളരെ വികാരാധീനയായ രേണുവിനെയാണ് കഴിഞ്ഞ ദിവസം മുതല്‍ ബിഗ് ബോസ് ഹൗസില്‍ കാണാനാവുക. രണ്ടാം ദിനത്തിലെ മോര്‍ണിംഗ് ടാസ്‌കിനിടെയായിരുന്നു രേണുവിനെ വിഷമിപ്പിച്ച ആ സംഭവം ഉണ്ടായത്.
മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി അവര്‍ക്ക് ഇഷ്‌ടമുള്ള ഒരു വ്യക്‌തിയെയും ഇഷ്‌ടമില്ലാത്ത ഒരു വ്യക്‌തിയെയും തിരഞ്ഞെടുക്കണം. എന്നിട്ടവര്‍ക്ക് ഓമനപ്പേരും നല്‍കണം. ഇതായിരുന്നു ടാസ്‌ക്. ഈ ടാക്‌സില്‍ അക്‌ബറിന് ഇഷ്‌ടമല്ലാത്ത വ്യക്‌തിയായി തിരഞ്ഞെടുത്തത് രേണു സുധിയെ ആയിരുന്നു. രേണുവിന് ‘സെപ്‌റ്റിക് ടാങ്ക് ‘ എന്ന് ഓമനപ്പേരിടുകയും ചെയ്‌തു.
അക്‌ബര്‍ ഈ പേര് പറഞ്ഞതും രേണുവിന്‍റെ മാത്രമല്ല, ഹൗസിനുള്ളിലെ പലരുടെയും മുഖം മാറിയിരുന്നു. സംഭവം രേണുവിന് വലിയ വിഷമമാവുകയും ചെയ്‌തു. ഓമനപ്പേരില്‍ അസ്വസ്ഥയായ രേണു തന്‍റെ സങ്കടം ബിഗ് ബോസിനോടും മറ്റ് ചില സഹമത്സരാര്‍ത്ഥികളോടും പങ്കുവച്ചു.
താന്‍ ഒരു അമ്മയാണെന്നും അക്‌ബര്‍ തന്നിലൂടെ സ്‌ത്രീത്വത്തെ അപമാനിച്ചെന്നുമാണ് രേണു പറയുന്നത്. തന്‍റെ ജീവിതത്തില്‍ ആരും തന്നെ അങ്ങനെ വിളിച്ചിട്ടില്ലെന്നും രേണു പറഞ്ഞു. “സത്യത്തില്‍ ഉരുകി പോയെടീ. ലോകം മുഴുവന്‍ ഇത് കേട്ടോണ്ടിരിക്കുവല്ലേ”, എന്നാണ് രേണു സുധി, നൂറയോട് പറഞ്ഞത്.
അക്‌ബറിന്‍റെ ഈ പേരിടല്‍ ഹൗസിനകത്ത് മാത്രമല്ല, ഹൗസിന് പുറത്തും വലിയ രീതിയല്‍ ര്‍ച്ചാവിഷയമായിരിക്കുകയാണ്. “ഇങ്ങനെ ഒരു പെണ്ണിനെ ആക്ഷേപിക്കരുത്. എല്ലാത്തിനും ഒരു പരിധി ഉണ്ട് എന്തൊക്കെ പറഞ്ഞാലും. അവരെ ഇഷ്ട്ടം ഇല്ലാത്തവർ ഇഷ്ട്ടപെടേണ്ട, പക്ഷേ ഇപ്പോൾ ഈ പറഞ്ഞത് ഒരുപാട് കൂടിപ്പോയി”, ഒരാളുടെ കമന്‍റ് ഇപ്രകാരമാണ്.
“കാറ്റ് വീശിയാൽ പറന്നു പോകുന്ന രേണുവിനെ എന്തിനാടാ ഇത്രയും തരം താഴ്ത്തയത്. നീ തന്നെ നിൻ്റെ പെട്ടിയ്ക്ക് ആണി അടിച്ചു. നീ പാട്ടുകാരൻ ആയി അറിയപ്പെട്ടു. നിനക്ക് പാടുമ്പോൾ ചില സമയത് വിക്ക് ഉണ്ട്. അതു പറഞ്ഞോ ആരെങ്കിലും ‘ എടാ മുത്തെ നീ അങ്ങനെ പറയരുതെ ! നിൻ്റെ കുഴി നീ തന്നെ കുത്തി”, മറ്റൊരാള്‍ കുറിച്ചു.
“അക്ബർ വന്ന വഴി മറക്കരുത്… ഇഷ്‌ടപ്പെട്ട ഒരു ഗായകൻ ആയിരിന്നു.. വെറും അഹങ്കാരി ആണെന്ന് ഈ ഷോയോട് കൂടി എല്ലാർക്കും മനസ്സിലാകും.. കഴിഞ്ഞ സീസണിൽ മണ്ടൻ എന്ന ടാഗ് ജിന്‍റോക്ക് കൊടുത്തു.. അവൻ അതുവെച്ച് സീസൺ വിന്നറായി.. രേണുവിന് ഇതൊരു ചാൻസ് ആയി.. നല്ലവന്‍മാർ എന്ന് കരുതുന്നവർ ഈ ഷോയിലൂടെ ബാഡ് ഇമേജ് ഉണ്ടാക്കിയെടുക്കും. ഫ്രോഡ് എന്ന് കരുതുന്നവർ ആ ഇമേജും മാറ്റിയെടുക്കും”, ഇപ്രകാരമാണ് മറ്റൊരാളുടെ കമന്‍റ്.
“എനിക്കും രേണുവിനെ ഇഷ്ട്ടമല്ല, പക്ഷേ ഈ പറഞ്ഞത് കുറച്ച് കൂടിപ്പോയി പാവം അവരും അവിടെ ഗെയിം കളിക്കാൻ ആണ് വന്നിരിക്കുന്നത്”, “അക്ബർ തൻ്റെ ഈ വാക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ല. തന്നെ ഇഷ്‌ടമായിരുന്നു, ഇപ്പോൾ തന്നോടുള്ള വെറുപ്പ് എത്രയെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല”, അക്ബറെ, അമ്മയുടെ പേരും പറഞ്ഞ് സരിഗമപയിൽ നെഞ്ച് പൊട്ടി കരഞ്ഞവനാണോ നീ….അതുപോലെ തന്നെ ഒരു സ്ത്രീ ആണെടാ രേണുവും. ഒരു അമ്മ ആണ്. ഇത് ഇത്തിരി കൂടി പോയി. രേണു God Bless You”, ഇങ്ങനെ നീണ്ടു പോകുന്നു അക്‌ബറിനെതിരായ കമന്‍റുകള്‍.
ഇതിന് പിന്നാലെ, രേണുവിന് വിഷമമായെങ്കിൽ താൻ ക്ഷമ ചോദിക്കാൻ തയ്യാറാണെന്നാണ് അക്ബർ വ്യക്തമാക്കി. ആളുടെ കയ്യിലുള്ള കണ്ടന്റുകൾ വേസ്റ്റ് എന്നാണ് താൻ ഉദ്ദേശിച്ചത്. അതുകൊണ്ടാണ് സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചത്. വിധവമാരെ പ്രതിനിതീകരിച്ച് വന്നതാണെന്ന് തനിക്ക് അറിയില്ല. അങ്ങനെ വിശ്വസിക്കുന്നുമില്ല. ചേച്ചിക്ക് വിഷമമായിട്ടുണ്ടെങ്കിൽ സോറി പറയാൻ താൻ തയ്യാറാണ് എന്നായിരുന്നു അക്ബർ ഖാൻ ക്യാമറയുടെ മുന്നിൽ എത്തി പറഞ്ഞത്.എന്തായാലും രേണുവിന് അക്ബർ നൽകിയ ‘ഓമനപ്പേര് ‘ മത്‌സരത്തിന്റെ വരുംഘട്ടങ്ങളിൽ അക്ബറിന് ദോഷമായും രേണുസുധിക്ക് ഗുണകരമായി മാറും എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത് .