58 വയസുകാരനെ കാണ്മാനില്ല
ആലപ്പുഴ : കൈനകരി തെക്കേ ചവറ വീട്ടിൽ ഭുവനചന്ദ്രൻ വയസ്സ് 58 എന്നയാളെ ഇയാളുടെ മകളുടെ വീടായ ആലപ്പുഴ മുനിസിപ്പൽ പഴവീട് വാർഡിൽ ഇരുപതിൽ ചിറ വീട്ടിൽ നിന്നും 19-11-2025 തീയതി കാലത്ത് 03:30 മണിയോടെ കാണാതായിട്ടുള്ളതാണ്. 165 സെൻറീമീറ്റർ ഉയരവും വെളുത്ത മെലിഞ്ഞ ശരീരപ്രകൃതിയും നരച്ച മുടിയും ആണ് അടയാള വിവരം. കാണാതായ സമയത്ത് ഇയാൾ ധരിച്ചിരുന്നത് കാവി മുണ്ടും വെളുത്ത ചെക്ക് ഷർട്ടുമാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ തന്നിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കേണ്ടതാണ്.
9497987059
9497980300
0477 2239343
