ഏഷ്യാ കപ്പ് വേദികൾ പ്രഖ്യാപിച്ചു; ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ദുബായിൽ

0
asia cup

ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14 ന് ദുബൈ ഇന്‍റര്‍നാഷണൽ സ്റ്റേഡിയത്തിൽ

ദുബായ് :  2025-ലെ ഏഷ്യാ കപ്പിന്‍റെ വേദികൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രഖ്യാപിച്ചു.ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14 ന് ദുബൈ ഇന്‍റര്‍നാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ഫൈനൽ ഉൾപ്പെടെ 11 മത്സരങ്ങൾക്ക് ദുബായ് ആതിഥേയത്വം വഹിക്കും. എട്ട് മത്സരങ്ങൾ അബുദാബിയിലെ ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. സെപ്റ്റംബർ 10 ന് ദുബായില്‍ യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനുമായുള്ള ഇന്ത്യയുടെ മൂന്നാം ഗ്രൂപ്പ് മത്സരം സെപ്റ്റംബർ 19 ന് അബുദാബിയിൽ നടക്കും.

2026 ലെ പുരുഷ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് കണക്കിലെടുത്ത്, ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിലാണ് നടക്കുന്നത്. ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് എട്ട് ടീമുകൾ ഏഷ്യാ കപ്പിൽ പങ്കെടുക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നിവർ ഗ്രൂപ്പ് എയിലും ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്‌ഗാസ്ഥാൻ, ഹോങ്കോംഗ് എന്നീ ടീമുകളും ഉൾപ്പെടുന്നു.

ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകൾ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് മുന്നേറും. പിന്നാലെ മികച്ച രണ്ട് ടീമുകൾ ഏഷ്യാ കപ്പ് വിജയിയെ തീരുമാനിക്കുന്ന കിരീട പോരാട്ടത്തിൽ ഏറ്റുമുട്ടും. അഫ്‌ഗാനിസ്ഥാൻ ഹോങ്കോങ്ങിനെ നേരിടുന്നതോടെയാണ് ടൂർണമെന്‍റ് ആരംഭിക്കുന്നത്.

2022-ൽ ഫൈനലിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി ശ്രീലങ്ക ഏഷ്യാ കപ്പ് സ്വന്തമാക്കി.2023-ൽ കൊളംബോയിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ കപ്പ് നേടി .

2025 ഏഷ്യാ കപ്പ് പൂർണ്ണ ഷെഡ്യൂൾ

  • സെപ്റ്റംബർ 9 – അഫ്‌ഗാനിസ്ഥാൻ v ഹോങ്കോങ് ചൈന- അബുദാബി
  • സെപ്റ്റംബർ 10 – ഇന്ത്യ v യുഎഇ- ദുബായ്
  • സെപ്റ്റംബർ 11 – ബംഗ്ലാദേശ് v ഹോങ്കോങ് ചൈന- അബുദാബി
  • സെപ്റ്റംബർ 12 – പാകിസ്ഥാൻ v ഒമാൻ- ദുബായ്
  • സെപ്റ്റംബർ 13 – ബംഗ്ലാദേശ് v ശ്രീലങ്ക- അബുദാബി
  • സെപ്റ്റംബർ 14 – ഇന്ത്യ vs പാകിസ്ഥാൻ- ദുബായ്
  • സെപ്റ്റംബർ 15 – യുഎഇ vs ഒമാൻ- അബുദാബി
  • സെപ്റ്റംബർ 15 – ശ്രീലങ്ക v ഹോങ്കോംഗ് ചൈന- ദുബായ്
  • 16 സെപ്റ്റംബർ – ബംഗ്ലാദേശ് v അഫ്‌ഗാനിസ്ഥാൻ- അബുദാബി
  • 17 സെപ്റ്റംബർ – പാകിസ്ഥാൻ v യുഎഇ – ദുബായ്
  • 18 സെപ്റ്റംബർ – ശ്രീലങ്ക v അഫ്‌ഗാനിസ്ഥാൻ- അബുദാബി
  • 19 സെപ്റ്റംബർ – ഇന്ത്യ v ഒമാൻ- അബുദാബി

സൂപ്പർ ഫോർ മത്സരങ്ങളുടെ ഷെഡ്യൂൾ

  • സെപ്റ്റംബർ 20 – B1 vs B2, ദുബായ്
  • സെപ്റ്റംബർ 21 – A1 vs A2, ദുബായ്
  • സെപ്റ്റംബർ 23 – A2 vs B1, അബുദാബി
  • സെപ്റ്റംബർ 24 – A1 vs B2, ദുബായ്
  • സെപ്റ്റംബർ 25 – A2 vs B2, ദുബായ്
  • സെപ്റ്റംബർ 26 – A1 vs B1, ദുബായ്
  • സെപ്റ്റംബർ 28 – ഫൈനൽ, ദുബായ്

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *