ആഷിഖ് അബുവിന്‍റെ ‘റൈഫിൾ ക്ലബ്ബ്’ പൂർത്തിയായി

0

കൊച്ചി : ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ”റൈഫിൾ ക്ലബ്” എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. ഹനുമാൻ കൈന്‍റ്, ബേബി ജീൻ, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എൻ. പി നിസ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ”റൈഫിൾ ക്ലബ്” എന്ന ചിത്രത്തിലൂടെ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം ഒരുക്കുന്നു. ‘മായാനദി’ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും
‘റൈഫിൾ ക്ലബ്ബി’നുണ്ട്. സൂപ്പർ ഹിറ്റായ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലൂടെ ഏറേ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് ‘റൈഫിൾ ക്ലബ്ബി’ന്റെ പ്രൊഡക്ഷൻ ഡിസൈനർ.

സംഗീതം-റെക്സ് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ – കിഷോർ പുറക്കാട്ടിരി,മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-മഷർ ഹംസ, എഡിറ്റർ-വി സാജൻ, സംഘട്ടനം- സുപ്രീം സുന്ദർ, സ്റ്റിൽസ്-റോഷൻ, അർജ്ജുൻ കല്ലിങ്കൽ. “റൈഫിൾ ക്ലബ്ബ് ” ഓണത്തിന് പ്രദർശനത്തിനെത്തും. പി ആർ ഒ-എ എസ് ദിനേശ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *