മുഹമ്മ ജനമൈത്രി പോലീസ് സ്കുൾ കുട്ടികൾക്കായി ലഹരിവിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.
ആലപ്പുഴ : മുഹമ്മ മദർ തെരേസ സ്കുളിലെ ഹൈസ്കുൾ വിഭാഗം വിദ്യാർത്ഥികൾക്ക് മുഹമ്മ ജനമൈത്രി പോലിസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു. മദർതെരേസ സ്കുൾ ഹാളിൽ നടന്ന ലഹരി വിരുദ്ധ ക്ലാസ്സിന്റെ ഉദ്ഘാടനം മുഹമ്മ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിഷ്ണുകുമാർ.വി. സി നിർവഹിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപറ്റിയും ഭവിഷ്യത്തിനെപ്പറ്റിയും വിദ്യാർത്ഥികൾക്കിടയിൽ ബോധവത്ക്കരണം നടത്തുന്നതിലൂടെ ഭാവിയിൽ സമൂഹത്തിൽ മയക്ക് മരുന്നിന്റെ വ്യാപനം പൂർണ്ണമായും തടയുവാൻ സാധിക്കുമെന്നും കുട്ടികൾക്ക് ലഹരി എത്തിച്ച് കൊടുക്കുന്നയാളുകളെയും കുട്ടികളെ ലഹരി ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നവരെയും കണ്ടെത്തുന്നതിന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുള്ളതായും ഇൻസ്പെക്ടർ പറഞ്ഞു.ആലപ്പുഴ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ പോലിസുദ്യോഗസ്ഥനായ നിസാർ.വി.എച്ച്. വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ക്ലാസ്സ് എടുത്തു. സ്കുൾ എച്ച് എം മെയ്മോൾ , സി.ആർ.ഒ എസ് ഐ ഗീരിഷ്, ജനമൈത്രി ബീറ്റ് ഓഫീസർ സിപിഒ അനീഷ്, സി പി ഒ അഖിൽ എന്നിവർ ലഹരി വിരുദ്ധ ക്ലാസ്സിന് നേതൃത്വം നൽകി.
