അനധികൃത മണൽ ഖനനം ,ഡാൻസ് ബാർ നടത്തിപ്പ് : ആഭ്യന്തര സഹമന്ത്രി യോഗേഷ് കദമിന്റെ രാജി ആവശ്യപ്പെട്ട് അനിൽ പരബ്

മുംബൈ :മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദമിന്റെ രാജി ആവശ്യപ്പെട്ട് ശിവസേന (യുബിടി) എംഎൽസി അനിൽ പരബ് . സ്വന്തം അമ്മയുടെ ലൈസൻസിന് കീഴിലാണ് കാന്തിവല്ലിയിൽ യോഗേഷ് കദമിൻ്റെ ഒരു ഡാൻസ് ബാർ പ്രവർത്തിക്കുന്നതെന്നും മന്ത്രിയുടെ കുടുംബവുമായി ബന്ധമുള്ള സ്ഥാപനങ്ങൾ രത്‌നഗിരിയിൽ അനധികൃതമായി മണൽ ഖനനം നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇതിൻ്റെ തെളിവുകളായുള്ള എല്ലാ രേഖകളും പെൻ ഡ്രൈവുകളും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സമർപ്പിക്കുമെന്ന് പരബ് പറഞ്ഞു. കദമിനെ സ്ഥാനത്തു നിന്ന് നീക്കിയില്ലെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“ദേവേന്ദ്ര ഫഡ്‌നാവിസ് കദമിന്റെ രാജി ആവശ്യപ്പെടണം. ഉപമുഖ്യമന്ത്രിഏക്‌നാഥ് ഷിൻഡെ രാഷ്ട്രീയ പരിമിതികൾ കാരണം നടപടിയെടുക്കില്ല. സർക്കാർ വിഷയത്തിൽ ഗൗരവമായി ഇടപെട്ടില്ലാ എങ്കിൽ കോടതിയെ സമീപിക്കുമെന്ന് അനിൽ പരബ് മാധ്യമങ്ങളെ അറിയിച്ചു.ഷിൻഡെ നയിക്കുന്ന ശിവസേനയിൽ പെട്ടയാളാണ് മന്ത്രി യോഗേഷ് കദം.
മെയ് 30 ന് കാന്തിവല്ലിയിലെ ‘സവാലി ബാർ ആൻഡ് റസ്റ്റോറന്റി’ൽ നടത്തിയ റെയ്ഡിൽ മുംബൈ പോലീസ് 22 ബാർ നർത്തകർ, 22 ഉപഭോക്താക്കൾ, നാല് ജീവനക്കാർ എന്നിവർക്കെതിരെ ബാർ നിയന്ത്രണ ലംഘനത്തിന് കേസെടുത്തിരുന്നു .ഇതുമായി ബന്ധപ്പെട്ടാണ് അനിൽ പരബ് ആരോപണങ്ങൾ ഉയർത്തിയത്.
“മന്ത്രിയുടെ കുടുംബത്തിന് ലൈസൻസ് നൽകിയിട്ടുള്ള ഒരു ബാറിൽ അശ്ലീല പ്രവർത്തനങ്ങൾ നടന്നാൽ, ഉത്തരവാദിത്തം ലൈസൻസ് ഉടമയ്ക്കാണ്. മറ്റൊരാൾ നടത്തുന്നുണ്ടെന്ന് പറയുന്നത് നിയമപ്രകാരം പ്രതിരോധമല്ല,” പരബ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ബാർ നിയമങ്ങൾ ലംഘിച്ചുവെന്നും അശ്ലീല നൃത്തവും പണമൊഴുക്കിയതായും റിപ്പോർട്ടുകൾ ഉണ്ടെന്നും പരബ് ആരോപിച്ചു – ഇതെല്ലാം എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. യോഗേഷ് കദമിന്റെ പിതാവും മുൻ മന്ത്രിയുമായ രാംദാസ് കദം ലൈസൻസ് തന്റെ ഭാര്യയുടെ പേരിലാണെന്ന് സമ്മതിച്ചു, എന്നാൽ 30 വർഷമായി ഷെട്ടി എന്ന വ്യക്തിയാണ് ബാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“ഒരു ഓർക്കസ്ട്ര ലൈസൻസും വെയിട്രസ് ലൈസൻസും ഉണ്ട്. നിയമവിരുദ്ധമായി ഒന്നും നടക്കുന്നില്ല,” പരബിന്റെ അവകാശവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞു ആരോപണങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു.
രത്നഗിരിയിലെ ജഗ്ബുദി നദിയിൽ നിന്നുള്ള ചെളി,കദം കടത്തിക്കൊണ്ടുപോയതായി ആരോപിച്ച പരബ്, കർഷകർക്കുള്ള മണൽ കദമിൻ്റെ സഹോദരിയുമായി ബന്ധമുള്ള ഒരു സ്വകാര്യ ഡെന്റൽ കോളേജിലേക്ക് അയച്ചതായി പറഞ്ഞു. കദമിന്റെ വസതിയിൽ ജോലി ചെയ്യുന്നതായി അവകാശപ്പെട്ട അകിൽ മുകാദത്തെ അനധികൃത മണൽ നീക്കം ചെയ്യുന്നതിന്റെ മേൽനോട്ടം വഹിക്കുന്നയാളാണെന്ന് പരബ് പറഞ്ഞു.
ബാറിന്റെ പ്രവർത്തനത്തിലോ മണൽ നീക്കം ചെയ്യലിലോ തനിക്ക് പങ്കില്ലെന്നും ആരോപണങ്ങൾ “അടിസ്ഥാനരഹിതവും അപകീർത്തികരവു”മാണെന്നും പറഞ്ഞുകൊണ്ട് അനിൽ പരബിന്റെ എല്ലാ ആരോപണങ്ങളും നിഷേധിച്ചു.
നീക്കം ചെയ്ത ചെളി നിർമ്മാണ നിലവാരമുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു.”എനിക്ക് എന്തെങ്കിലും നിക്ഷിപ്ത താത്പര്യമുണ്ടായിരുന്നെങ്കിൽ, ഒരു റെയ്ഡും നടക്കില്ലായിരുന്നു. പോലീസ് എന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചത്,” കദം പറഞ്ഞു.പരബിനെതിരെ നിയമസഭയിൽ അവകാശലംഘന പ്രമേയം അവതരിപ്പിക്കുമെന്നും പരബിന്റെ പരാമർശങ്ങൾക്കെതിരെ ചെയർപേഴ്‌സണിന് കത്തെഴുതുമെന്നും കദം മാധ്യമങ്ങളെ അറിയിച്ചു.നടത്തിപ്പ്