ആലപ്പുഴയിൽ‌ ടിപ്പർ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം; വീട്ടമ്മ മരിച്ചു

0

ആലപ്പുഴ: ആലപ്പുഴ കെ.പി. റോഡിൽ‌ ടിപ്പർ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ആലപ്പുഴ വള്ളക്കുന്നം ലീലാ നിവാസിൽ ലീല (58) ആണ് മരിച്ചത്. പരുക്കേറ്റ മൂന്നു പേർ ചികിത്സയിലാണ്. കായംകുളം-പുനലൂര്‍ റോഡില്‍ വെട്ടിക്കോടിന് സമീപത്തു വെച്ചായിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍, ഓട്ടോ യാത്രക്കാരായിരുന്ന ലീലയുടെ സഹോദരി, മരുമകള്‍ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *