ബാർ ജീവനക്കാരന് നേരെ മദ്യപാനിയുടെ വധ ശ്രമം: പ്രതി അറസ്സിൽ
ആലപ്പുഴ: ബാർ ജീവനക്കാരനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ മാരാരിക്കുളം പൊലീസ് അറസ്റ്റു ചെയ്‌തു .സ്റ്റേഷന് സമീപത്തെ കഞ്ഞിക്കുഴി SS ബാറിലെ ജീവനക്കാരനായ സന്തോഷിനാണ് ഗുരുതരമായി കുത്തേറ്റത്. ബാറിനുമുന്നിൽ എല്ലാവരും നോക്കിനിൽക്കേയാണ് മാരാരിക്കുളം സ്വദേശി പ്രമോദ് മദ്യ ലഹരിയിൽ സന്തോഷിൻ്റെ പിറകെ ഓടി കത്തികൊണ്ട് പലതവണ വെട്ടിയത്. ബാറിനുള്ളിൽ പ്രമോദ് ബഹളമുണ്ടാക്കിയത് ജീവനക്കാർ തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. സംഭവമൊന്നുമറിയാതെ
ഇന്ന് വൈകുന്നേരം ജോലിയിൽ പ്രവേശിക്കാനായി ബാറിലേക്ക് വരുന്ന വഴി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി സന്തോഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.