ആലപ്പുഴയിൽ ഒരു വയസുകാരന് അമ്മയുടെ ക്രൂരമർദ്ദനം
ആലപ്പുഴ: ആലപ്പുഴയിൽ ഒരു വയസുകാരന് അമ്മയുടെ ക്രൂരമർദ്ദനം. മാന്നാർ സ്വദേശിനി അനീഷയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചത്. കുഞ്ഞിനെ ഉപദ്രവിച്ച ദൃശ്യങ്ങൾ പിതാവിന് അയച്ചു നൽകി. വിവാഹ വാഗ്ദാനം നൽകിയ വ്യക്തി തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്ന് യുവതി. ഇതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചത് എന്നും മൊഴി. മാന്നാർ പൊലീസ് അനീഷയെ കസ്റ്റഡിയിലെടുത്തു.കുഞ്ഞിന്റെ പിതാവ് വിവാഹ തട്ടിപ്പ് വീരനെന്ന് പൊലീസ് അറിയിച്ചു