അഹമ്മാദാബാദിൽ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ തക‍ർന്നു

0

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയ‍ർ ഇന്ത്യ വിമാനം തകർന്നുവീണു അപകടം . 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യയുടെ വിമാനമാണ് തകർന്ന് വീണത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടന്നത് . ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്നത്.

അഹമ്മദാബാദിലെ മേഘാനി മേഖലയിൽ ആണ് വിമാനം തക‍ർന്ന് വീണത്. ബോയിംഗ് ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഷെഡ്യൂൾ ചെയ്ത സമയത്തിന് അൽപം വൈകിയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ടേക്ക് ഓഫിന് ക്ലിയറൻസ് നൽകിയ 9 മിനിറ്റിന് ശേഷമാണ് വിമാനം തകർന്നത്. എഐ171 എന്ന എയർ ഇന്ത്യ വിമാനമാണ് തകർന്നത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *