തെറ്റ് പറ്റിയതായി എഡിഎം നവീൻ ബാബു പറഞ്ഞു, : കുറ്റപത്രത്തിൽ ജില്ലാ കളക്ടറുടെ മൊഴി

0
naveen

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ കുറ്റപത്രത്തിൽ  തെറ്റ് പറ്റിയതായി എഡിഎം നവീൻ ബാബു പറഞ്ഞതായി  കളക്ടർ അരുൺ കെ വിജയൻ്റെ മൊഴി. നവീൻ ബാബു പറഞ്ഞ കാര്യങ്ങൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും  യാത്രയയപ്പിനെക്കുറിച്ചും എഡിഎം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും മന്ത്രി കെ രാജനോട് പറഞ്ഞുവെന്നും പരാതി കിട്ടിയാൽ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കളക്ടർ മൊഴി നൽകിയിരിക്കുന്നു.

യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം ചേംബറിൽ എത്തിയെന്നും പി പി ദിവ്യയുടെ ആരോപണത്തെ കുറിച്ച് എഡിഎമ്മിനോട് ചോദിച്ചുവെന്നുമാണ് കളക്ടറുടെ മൊഴിയായി കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. . ഫയലിൽ ഒരു പ്രശ്നം ഉണ്ടായിരുന്നു അതുകൊണ്ട് വൈകിയെന്ന മറുപടിയാണ് എഡിഎം നൽകിയത്. അതല്ലാതെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായും കളക്ടറുടെ മൊഴി. പിന്നീട് നവീൻ ബാബു ചേംബറിൻ്റെ വാതിൽ വരെ പോയി തിരിച്ച് വന്നുവെന്നും അവരുടെ കയ്യിൽ റെക്കോഡിങ് ഉണ്ട് എന്ന് തോന്നുന്നതായി പറഞ്ഞുവെന്നും പിന്നാലെ എഡിഎമ്മിനെ ആശ്വസിപ്പിച്ച് മടക്കി അയച്ചുവെന്നും കളക്ടർ മൊഴി നൽകിയിട്ടുണ്ട്.

ആത്മവിശ്വാസത്തോടെ നേരിടണമെന്ന് നവീൻ ബാബുവിനോട് പറഞ്ഞു , ഇതിന് പിന്നാലെ ഈ വിവരങ്ങൾ മന്ത്രിയെ അറിയിച്ചുവെന്നും യാത്രയയപ്പിന് ശേഷം പി പി ദിവ്യയും വിളിച്ചുവെന്നും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന് ദിവ്യ പറഞ്ഞതായും കളക്ടർ‌ മൊഴി നൽകിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *