7/11 ട്രെയിൻ ബോംബ് സ്ഫോടന കേസ്: SIT പുനരന്വേഷിക്കണം എന്നാവശ്യമുന്നയിച്ച് കുറ്റവിമുക്തനായയാൾ

മുംബൈ ട്രെയിൻ ബോംബ് സ്‌ഫോടന കേസിൽ 2015-ൽ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയ ഏക വ്യക്തിയായ അബ്ദുൾ വാഹിദ് ഷെയ്ഖ്, കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു എസ്‌ഐടി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു., കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി,കേസിലെ 12 പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെ വിട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് ഷെയ്ഖ് ഈ ആവശ്യം ഉന്നയിച്ചത്
മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്ത് ഒമ്പത് വർഷത്തിന് ശേഷം, 2015 ൽ പ്രത്യേക കോടതി സ്ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളിൽ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.12 പേരിൽ അഞ്ച് പേർക്ക് വധശിക്ഷയും ഏഴ് പേർക്ക് ജീവപര്യന്തം തടവും കോടതി വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിൽ ഒരാൾ 2021 ൽ മരിച്ചു.
കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും “പ്രതികൾ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും” ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഹൈക്കോടതി 12 പേരെയും വിട്ടിരുന്നു .
അധ്യാപകനായി ജോലി ചെയ്യുന്ന ഷെയ്ഖ്, 12 പേർക്ക് എടിഎസ് നൽകിയ പീഡനത്തെക്കുറിച്ച് വാചാലനാണ്. ജയിലിൽ കഴിയുമ്പോൾ അദ്ദേഹം ‘ബേഗുണ ഖൈദി ‘ (നിരപരാധിയായ തടവുകാരൻ )എന്ന പുസ്തകം എഴുതിയിരുന്നു.
******************* *************************** **********************************
രാജ്യത്തെ നടുക്കിയ 2006 ലെ മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടനക്കേസിലെ പ്രതികളായ 12 പേരും ഏകദേശം 19 വർഷത്തിന് ശേഷമാണ് നിരപരാധിത്വം തെളിയിച്ച് ജയില്‍ മോചിതരാകുന്നത്. ഹൈക്കോടതി കുറ്റവിമുക്തരാക്കിയ സുഹൈൽ മെഹ്മൂദ് ഷെയ്ഖ് അടക്കമുള്ളവര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. സർക്കാരിൻ്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായം വേണമോ എന്ന ചോദ്യത്തിന് തനിക്ക് ഒന്നും വേണ്ടെന്നായിരുന്നു ഷെയ്ഖിൻ്റെ മറുപടി. കുറ്റവിമുക്തര്‍ ആയതിന് ശേഷം കോടതിയോടും സര്‍ക്കാരിനോടുമുള്ള നന്ദി ഇവര്‍ അറിയിച്ചു.
“എല്ലാവർക്കും, പ്രത്യേകിച്ച് ജുഡീഷ്യറിയോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മുംബൈ ട്രെയിൻ സ്‌ഫോടന കേസിൽ ബോംബെ ഹൈക്കോടതി തന്നെയും മറ്റ് 11 പേരെയും കുറ്റവിമുക്തരാക്കി, ജീവിതം ഇപ്പോള്‍ തിരികെ ലഭിച്ചു. ജീവിതത്തില്‍ പെട്ടന്ന് ലഭിച്ച ഈ വഴിത്തിരിവ് വിശ്വസിക്കാനാകാതെ നില്‍ക്കുകയാണ് ഞാന്‍ ” സുഹൈൽ മെഹ്മൂദ് ഷെയ്ഖ് പറഞ്ഞു.
ജയിലിൻ്റെ ഇരുട്ടറയില്‍ നിന്ന് സ്വാതന്ത്രത്തിലേക്ക് വഴിതുറന്ന് തന്ന സര്‍ക്കാരിനും ജഡ്‌ജിമാർക്കും തനിക്ക് വേണ്ടി പോരാടിയ അഭിഭാഷക സംഘം എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. തനിക്ക് വേണ്ടി പ്രയത്നിച്ച എല്ലാവര്‍ക്കും നന്ദി. ഏകദേശം 19 മുതൽ 20 വർഷം വരെ ജയിലിൽ കഴിഞ്ഞ ശേഷം, തങ്ങളെ മോചിപ്പിക്കുകയാണ്. സര്‍ക്കാരിലും നീതി പീഠത്തിലും തങ്ങള്‍ക്ക് വിശ്വാസമുണ്ട്. ആ വിശ്വാസം തങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. ഈ കേസിൽ ഒരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സെഷൻസ് കോടതി തങ്ങളെ ജയിലിലേക്ക് അയച്ചെങ്കിലും ഹൈക്കോടതിയില്‍ തങ്ങളുടെ നിരപരാധിത്വം തെളിഞ്ഞു. നിരോധിത സ്റ്റുഡൻ്റ്സ് ഇസ്ലാമിക് മൂവ്മെൻ്റ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സിമിയുമായി തനിക്ക് ബന്ധമുണ്ടെന്നായിരുന്നു അന്വേഷണ ഏജന്‍സി എന്നില്‍ ആരോപിക്കപ്പെട്ടത്. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞെന്നും ഷെയ്ഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
MURALI PERALASSERI