“ദയാധനം സ്വീകരിക്കുകയാണെങ്കിൽ പണം നൽകാൻ തയ്യാർ “: അബ്ദുൾ റഹീമിൻ്റെ സഹോദരൻ

കോഴിക്കോട്: നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കാന്‍ തയ്യാറെന്ന് സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുള്‍ റഹീമിന്റെ കുടുംബം. ദയാധനം സ്വീകരിച്ച് യെമന്‍ പൗരന്റെ കുടുംബം മാപ്പുനല്‍കുമെങ്കില്‍ പണം നല്‍കാന്‍ തയ്യാറെന്ന് റഹീമിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. റഹീം നിമയസഹായ സമിതിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് റഹീമിന്റെ കുടുംബം പറഞ്ഞു.ഇത് ഒരു മനുഷ്യജീവന്‍ രക്ഷപ്പെടുന്ന കാര്യമാണെന്നും റഹീമിനെപ്പോലെ തന്നെ നിമിഷപ്രിയയേയും കാണുമെന്നും കെകെ ആലിക്കുട്ടി പറഞ്ഞു. റഹീമിനെ രക്ഷിക്കുന്നതിനായി ഏകദേശം 48 കോടിയോളം പിരിഞ്ഞുകിട്ടിയിരുന്നു. 37 കോടി രൂപ ചെലവായിട്ടുണ്ട്. ഏകദേശം 15 കോടിയ്ക്ക് അടുത്ത് ബാങ്കില്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.