ഒളിമ്പ്യനായ ഓല ഡ്രൈവറെ (Ola driver )സഹായിക്കാനായി എഴുതിയ യാത്രികൻ്റെ പോസ്റ്റ് വൈറലാകുന്നു
മുംബൈ : വിധിവൈപരീത്യമെന്നും നിർഭാഗ്യമെന്നുമൊക്കെ വിശേഷിപ്പിച്ച് ഒന്നുമല്ലാതായിപോയവരെ “എവിടെയോ എത്തേണ്ട ആളായിരുന്നു “എന്ന് പറഞ്ഞു മാറിനിൽക്കുന്നവരെയും അത്ഭുത കഥകൾ മെനയുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ആര്യൻ സിങ് കുശ്‌വാഹ് അങ്ങനെ ആയിരുന്നില്ല .
വാടക കാറിലെ ഡ്രൈവറുമായി സംസാരിച്ചുള്ള സഞ്ചാരത്തിനിടയിൽ ഡ്രൈവർ ഒരു മുൻ ഒളിമ്പ്യനാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ അത് സാമൂഹ്യമാധ്യമങ്ങൾ വഴി ആര്യൻ ലോകത്തെ അറിയിച്ചു . അദ്ദേഹത്തിന്റെ പോസ്റ്റ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് . അത് താൻ യാത്ര ചെയ്‌ത വാടക കാറിന്റെ ഡ്രൈവർ പരാഗ് പാട്ടീലിൻ്റെ ജീവിതം മാറ്റുമെന്നും ആഗ്രഹിച്ച ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും ആര്യൻ പ്രതീക്ഷിക്കുന്നു. അന്തരാഷ്ട്രമത്സരങ്ങളിൽ പങ്കെടുത്ത് ഇന്ത്യക്കുവേണ്ടി നിരവധി മെഡലുകൾ നേടിയ പരാഗ് പാട്ടീൽ ഇന്ന് വാടക കാർ ഡ്രൈവറായി ജോലിചെയ്‌താണ് കുടുംബം പോറ്റുന്നത് .അതിനിടയിൽ അയാളുടെ കായികസ്വപ്നങ്ങൾ മരവിച്ചുപോയിരുന്നു .ആര്യന്റെ വൈറലായിക്കഴിഞ്ഞ പോസ്റ്റ് പുതിയ ചർച്ചകൾക്ക് വേദി ഒരുക്കിയിരിക്കുകയാണ് .
ആര്യൻ്റെ പോസ്റ്റ് :
“എൻ്റെ ഓല ഡ്രൈവർ ഒരു ഒളിമ്പ്യനാണ്. സീനിയർ ഒളിമ്പ്യൻ ആയപരാഗ് പാട്ടീലിനെകുറിച്ച് അറിയുക: ട്രിപ്പിൾ ജമ്പിൽ ഏഷ്യയിലെ രണ്ടാമൻ. ലോങ്ജമ്പിൽ ഏഷ്യയിൽ മൂന്നാമത്.
2nd in Asia in Triple Jump.
3rd in Asia in Long Jump.
Each time he has represented India internationally, he has never returned without a medal.
2 golds, 11 silvers, 3 bronze.
രാജ്യാന്തര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന ഇനങ്ങളിൽ മെഡലില്ലാതെ പരാഗ് മടങ്ങിയിട്ടില്ല. 2 സ്വർണം, 11 വെള്ളി, 3 വെങ്കലം. എന്നിട്ടും അയാൾക്ക് സ്‌പോൺസർമാരില്ല, അദ്ദേഹത്തിൻ്റെ കൈയിൽ സ്വന്തം കുടുംബത്തെ പോറ്റാനുള്ള സമ്പാദ്യം മാത്രമേയുള്ളൂ.അദ്ദേഹത്തിന്റെ അത്‌ലറ്റിക് ജീവിതം തുടരട്ടെ.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും വിജയിപ്പിക്കാനും പരാഗ് പാട്ടീലിനെ സ്പോൺസർ ചെയ്യാൻ സഹായിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനത്തിനുള്ള ആഹ്വാനമാണ് എന്റെ ഈ പോസ്റ്റ്. “