രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്ലീങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന; മോദിക്കെതിരെ പരാതി നൽകാനൊരുങ്ങി കോൺഗ്രസ്
ദില്ലി: പ്രധാനമന്ത്രിയുടെ മതവിരുദ്ധ പരാമർശത്തിൽ പരാതി നൽകാനൊരുങ്ങി കോൺഗ്രസ്. രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്ലിംങ്ങൾക്ക് നൽകുമെന്ന പ്രസ്താവനയിലാണ് പരാതി നൽകുക. കോൺഗ്രസ് ആദ്യ പരിഗണന നൽകുന്നത് മുസ്ലിങ്ങൾക്കെന്ന് മോദി ഇന്നലെ രാജസ്ഥാനിലെ റാലിയിൽ പറഞ്ഞിരുന്നു. കൂടൂതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറിയവർക്കും കോൺഗ്രസ് രാജ്യത്തിന്റെ സ്വത്ത് നൽകുമെന്നും മോദി ആരോപിച്ചതായി ആക്ഷേപം.ആദ്യ ഘട്ടത്തിലെ തിരിച്ചടി മനസ്സിലാക്കി മോദി വർഗ്ഗീയ കാർഡ് ഇറക്കുന്നു എന്നാണ് കോൺഗ്രസിന്റെ പ്രതികരണം. സിഎഎ റദ്ദാക്കും എന്ന കോൺഗ്രസ് വാഗ്ദാനം ഉത്തരേന്ത്യയിൽ ശക്തമായി ഉന്നയിക്കാനും ഇതിനിടെ ബിജെപി നിർദ്ദേശം നൽകി.