മാനവീയം വീഥിയിൽ വീണ്ടും സംഘർഷം : ഒരാള്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ഒരാള്‍ക്ക് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണനാണ് വെട്ടേറ്റത്. ഇയാളുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ ഷെമീർ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചോദ്യംചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇതിന് മുമ്പും മാനവീയം വീഥിയില്‍ വലുതും ചെറുതുമായ നിരവധി സംഘർഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രദേശത്ത് പൊലീസ് നിരീക്ഷണവും കർശനമാക്കുകയും യി പൊലീസ് എയ്ഡ് പോസ്റ്റ് ഉള്‍പ്പെടെ സ്ഥാപിക്കുകയും ചെയ്തിരുന്നു.