വെള്ളരിക്കുണ്ട് പ്ലാച്ചിക്കരയിൽ വോളിബാൾ അക്കാദമി പ്രവർത്തനം ആരംഭിച്ചു

0

വെള്ളരിക്കുണ്ട്: പ്ലാച്ചിക്കരയിൽ കെ കെ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോട് കൂടി കിനാവൂർ ചന്തു ഓഫീസർ മെമ്മോറിയാൽ വോളിബാൾ അക്കാദമി പ്രവർത്തനം ആരംഭിച്ചു. അക്കാദമിയുടെ ഉത്ഘാടനം സംസ്ഥാന ദേശീയ വോളിബോൾ താരങ്ങളായ നജുമുദ്ധീൻ, കെ എസ് ഇ ബി തരങ്ങളായ ബിൻസി ജോർജ്, അഞ്ചു ബാലകൃഷ്ണൻ, പോലീസ് താരമായ ആൽബി തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ സുജിത് കെ സ്വാഗതവും, ഒ വി രമേശ്‌ അധ്യക്ഷൻ ആയ ചടങ്ങിൽ സന്തോഷ്‌ ചന്തു ഓഫീസർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ചടങ്ങിൽ ശ്രീ. കെ ജെ വർക്കി, ശ്രീ. കെ അമ്പുകുഞ്ഞി, ശ്രീ. ഹരീന്ദ്രൻ നായർ, ശ്രീ. കെ പി നാരായണൻ,ശ്രീ. ഷാജി വെള്ളം കുന്നേൽ, ഡോക്ടർ നാരായണൻ ആര്യ വൈദ്യ മഠം,ശ്രീ. ഷൈജു എബ്രഹാം, ആഷിഷ് മയ്യിൽ, ശശിധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അർജുൻ കെ നന്ദി യും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *