ലോക്സഭാ തെരഞ്ഞെടുപ്പ്: 290 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു

0

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുമ്പോൾ ഇതുവരെ 499 പത്രികകൾ ലഭിച്ചെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു.

പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. ഏപ്രിൽ എട്ടിന് പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും. ഇതുവരെ ഏറ്റവുമധികം സ്ഥാനാർഥികൽ പത്രികകൾ സമർപ്പിച്ചത് തിരുവനന്തപുരം മണ്ഡലത്തിലാണ് (22). ഏറ്റവും കുറവ് ആലത്തൂരിലും (8). മാർച്ച് 28 നാണ് സംസ്ഥാനത്ത് നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചത്. അവസാന ദിവസമായ വ്യാഴാഴ്ച 252 പത്രികകളാണ് ലഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *